പത്തനംതിട്ട. രാഹല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ലൈംഗിക പീഡനക്കേസില്‍ കോടതി റിമാന്‍ഡുചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ്. മാവേലിക്കര ജയിലിലേക്ക് കൊണ്ടുപോകും
രാഹുല്‍ മാങ്കൂട്ടത്തിലിന്‍റേത് ക്രൂരമായ ലൈംഗിക വേട്ടയെന്ന് എഫ്ഐആര്‍. ലൈംഗിക താൽപര്യത്തിനായി സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടു. വിവാഹ വാഗ്ദാനം നൽകി. പ്രലോഭിപ്പിച്ച് സ്വകാര്യ സ്ഥലത്തേക്ക് വിളിച്ചുവരുത്തി.തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചത്. ബലംപ്രയോഗിച്ച് ശരീരത്തിൽ മുറിപ്പാടുകൾ ഉണ്ടാക്കി. വായ പൊത്തിപ്പിടിച്ച് വസ്ത്രങ്ങൾ ബലംപ്രയോഗിച്ച് നീക്കി. രാഹുൽ നടത്തിയത് ക്രൂര ലൈംഗിക വേട്ട എന്ന് എഫ്ഐആർ. രാഹുൽ മങ്കൂട്ടം പരാതിക്കാരിയെ ക്രൂരമായി മർദ്ധിച്ച് ലൈംഗീക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചു
.മൊബൈൽ ഫോണിന്റെ ലോക്ക് പറ്റേൺ രാഹുൽ പറഞ്ഞ് നൽകിയില്ല
. അതിജീവിതയുടെ നഗ്ന വീഡിയോ പകർത്തി എന്ന് SIT
DNA പരിശോധനക്ക് SIT. സാമ്പിളുകൾ ശേഗരിച്ചു
കോൺഗ്രസിന് ഇരട്ടത്താപ്പ് എന്ന്- പി രാജീവ്. രാഹുലിനെ പരസ്യമായി തള്ളി പറയുകയും രഹസ്യമായി പിന്തുണയ്ക്കുകയുമാണ് കോൺഗ്രസ് നേതാക്കൾ. ലോകത്ത് തന്നെ ഇതുപോലെ ഒന്ന് വേറെ ഉണ്ടാകില്ലെന്നും പി രാജീവ്. എല്ലാം അറിഞ്ഞ് കൊണ്ടല്ലേ കോൺഗ്രഡ് രാഹുലിനെ വളർത്തി കൊണ്ടുവന്നത്. എല്ലാ പരിലാളനയും നൽകിയ ശേഷം കേസ് വന്നപ്പോൾ തള്ളി പറയുന്നതിൽ എന്ത് കാര്യമെന്നും പി രാജീവ് പറഞ്ഞു.
രാഹുലിനെതിരെ കടുത്ത നടപടിക്ക് നിയമസഭ. രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കുന്നതിൽ നിയമപദേശം തേടുമെന്ന് സ്പീക്കർ എ എൻ ഷംസീർ.രാഹുൽ എംഎൽഎ സ്ഥാനത്ത് തുടരുന്നത് മോശം സന്ദേശം നൽകുന്നത്. അറസ്റ്റ് എത്തിക്സ് ആൻഡ് പ്രിവിലേജസ് കമ്മിറ്റി പരിശോധിക്കും. പരാതി നൽകുന്നതുമായി ബന്ധപ്പെട്ട് മറ്റ് എംഎൽഎമാർ കാര്യങ്ങൾ ആരാഞ്ഞുവെന്നും സ്പീക്കർ

































