തിരുവനന്തപുരം.ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കാൻ എസ്.ഐ.റ്റി.തെളിവ് ശേഖരണത്തിനും വിശദമായ ചോദ്യത്തെ ചെയ്യലിനുമായി തിങ്കളാഴ്ച തന്ത്രിക്കായി എസ്.ഐ.റ്റി കസ്റ്റഡി അപേക്ഷ നൽകും.
അതെ സമയം ജയിലിൽ വെച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് തന്ത്രി കണ്ഠരര് രാജീവരെ
തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
ദേവന്റെ അനുജ്ഞ വാങ്ങാതെയും താന്ത്രിക നടപടികൾ പാലിക്കാതെയുമാണ് പാളികൾ കൈമാറുന്നതെന്നു തന്ത്രി കണ്ഠരര് രാജീവര് ദേവസ്വം ബോർഡിനെ അറിയിച്ചില്ലെന്നാണ് എസ്.ഐ.റ്റി
റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.ക്ഷേത്രത്തിന്റെ ആചാരപരമായ കാര്യങ്ങളിൽ അന്തിമ
തീരുമാനം എടുക്കേണ്ട തന്ത്രി സ്വർണ്ണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറുന്നതു
തടഞ്ഞില്ലെന്നും എസ്.ഐ.റ്റി പറഞ്ഞിരുന്നു.ദേവസ്വം മാനുവൽ പ്രകാരം വിലപിടിപ്പുള്ള വസ്തുക്കൾ
ക്ഷേത്രത്തിനു പുറത്തു കൊണ്ട് പോകാൻ പാടില്ലെന്നും തന്ത്രിക്ക് അറിയാം.ശ്രീകോവിൽ സ്വർണ്ണം
പൂശുമ്പോൾ തന്ത്രി സ്ഥാനം വഹിച്ച കണ്ഠരര് രാജീവർക്ക് പാളികളിലും സ്വർണ്ണം പതിച്ചതാണെന്നു
വ്യക്തമായി അറിയാമായിരുന്നിട്ടും ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഇത് വിട്ടു നൽകിയതിൽ ദുരൂഹത
ഉണ്ടെന്നാണ് എസ്.ഐ.റ്റി വിലയിരുത്തൽ.ഇതിന്റെ അടിസ്ഥാനത്തിലാണ് തന്ത്രിക്ക് ഉണ്ണികൃഷ്ണൻ
പോറ്റിയുമായി ബന്ധമുണ്ടോ എന്നുള്ളത് എസ്.ഐ.റ്റി പരിശോധിക്കുന്നത്.വിശദമായ ചോദ്യം
ചെയ്യലിന് തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നൽകും.അതിനിടെയാണ് തിരുവനന്തപുരം സ്‌പെഷ്യൽ സബ്
ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവർക്ക് ദേഹാസ്വാസ്ഥ്യം
അനുഭവപ്പെടുന്നത്.തുടർന്ന് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.ബിപിയിൽ മാറ്റമുണ്ടായതിനാൽ
ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്.തന്ത്രിക്ക് പിന്നാലെ ഇനി അന്വേഷണം നീളുന്നത്
ആരിലേക്കെന്നും ആകാംക്ഷയുണ്ടാക്കുന്നുണ്ട്.




































