തിരുവനന്തപുരം: പ്രവാസികളുടെ വ്യക്തിത്വവും അസ്തിത്വവും പൂർണമായി അംഗീകരിക്കാത്ത സർക്കാരുകളാണ് സംസ്ഥാനവും രാജ്യവും ഭരിക്കുന്നതെന്നും നാട്ടിൽ വേരുറപ്പിക്കാൻ തിരികെയെത്തിയ പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കുകയെന്നത് സർക്കാരുകളുടെ ഉത്തരവാദിത്വ മാണെന്നും മുൻ കെപിസിസി പ്രസിഡണ്ട് എം എം ഹസ്സൻ. ദക്ഷിണാഫ്രിക്കയിൽ നിന്നും മഹാത്മാഗാന്ധി ഇന്ത്യയിൽ മടങ്ങിയെത്തിയ ജനുവരി 9 അനുസ്മരിച്ച് കേരള പ്രദേശ് പ്രവാസി കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘പ്രവാസി ഭാരതീയ ദിവസ്’ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഹസൻ. ജില്ലാ പ്രസിഡന്റ് പത്മാലയം മിനിലാൽ അധ്യക്ഷനായി. ഡിസിസി പ്രസിഡണ്ട് എൻ ശക്തൻ, പ്രവാസി കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് എൽ വി അജയകുമാർ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ടി ജെ മാത്യു, കൈരളി ശ്രീകുമാർ, ഷൗക്കത്തലി, ദീപ ഹിജിനസ്, തെന്നൂർ ശിഹാബ്, സുദർശനൻ, എം എസ് നായർ, നാസറുദ്ദീൻ നാവായിക്കുളം, ആറ്റുകാൽ ശ്രീകണ്ഠൻ, രമേശൻ നായർ ദീപ അനിൽ, ശ്രീരംഗൻ ആറ്റിങ്ങൽ, പാളയം കൗൺസിലർ എസ് ഷെർലി, രമണൻ, സുനിൽ കുന്നുകുഴി, കെ കെ ഗോപി എന്നിവർ പ്രസംഗിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച പ്രവാസി കോൺഗ്രസ് പ്രതിനിധികളെ ചടങ്ങിൽ ആദരിച്ചു. അംഗത്വ വിതരണ ഉദ്ഘാടനം സംസ്ഥാന പ്രസിഡണ്ട് എൽ വി അജയകുമാർ നിർവഹിച്ചു.
‘പ്രവാസി ഭാരതീയ ദിവസ് ‘ ആഘോഷിച്ചു
Advertisement




































