25.7 C
Kollam
Wednesday 25th February, 2026 | 10:04:36 AM
Home News Breaking News കുളവാഴ ശല്യത്തിന് ശാശ്വത പരിഹാരം കണ്ടെത്തുമോ? ഹയാക്കോൺ തുടങ്ങി

കുളവാഴ ശല്യത്തിന് ശാശ്വത പരിഹാരം കണ്ടെത്തുമോ? ഹയാക്കോൺ തുടങ്ങി

Advertisement

കൊച്ചി.ജലാശയങ്ങളിലെ കുളവാഴ ശല്യത്തിന് ശാശ്വത പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ കൊച്ചി ജയിൻ സർവ്വകലാശാലയുടെ രാജ്യാന്തര സമ്മേളനം ആരംഭിച്ചു. ഫ്യൂച്ചർ കേരള മിഷൻ സംഘടിപ്പിക്കുന്ന സമ്മേളനമായ ഹയാക്കോൺ 1.0 കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. കുളവാഴയിൽ നിന്ന്  മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുവാൻ പദ്ധതി ആവിഷ്കരിക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കുളവാഴ പ്രതിസന്ധിക്ക് പരിഹാരം കാണുവാൻ ബോധവൽക്കരണം അനിവാര്യമാണെന്ന് രമേശ് ചെന്നിത്തല കൂട്ടിചേർത്തു. ഹൈബി ഈഡൻ എംപി, ഫ്യൂച്ചർ കേരള മിഷൻ ചെയർമാൻ പ്രൊഫസർ വേണു രാജാമണി, ജയ്ൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ് ഡയറക്ടർ ഡോ. ടോം ജോസഫ്, പ്രൊ വൈസ് ചാൻസലർ  ജെ. ലത എന്നിവർ സംസാരിച്ചു. സമ്മേളനത്തിന്റെ ഭാഗമായി കൊച്ചി ജെയ്ൻ സർവ്വകലാശാലയും സിഫ്റ്റും തമ്മിലുള്ള അക്കാദമിക് ധാരണ പത്രം കൈമാറി. കൊച്ചി ക്യാമ്പസിൽ മൂന്ന് ദിവസമാണ് സമ്മേളനം’.

Advertisement