കൊച്ചി. ഓൺലൈൻ തട്ടിപ്പ് കേസ് ഒതുക്കാൻ എന്ന വ്യാജനെ കൈകൂലി വാങ്ങിയ നാല് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. എറണാകുളം കുറുപ്പുംപടി പോലീസ് സ്റ്റേഷനിലെ മൂന്നു CPO, ഗ്രേഡ് ASI എന്നിവർക്കാണ് സസ്‌പെൻഷൻ.
6,60000 രൂപ കൈകൂലി വാങ്ങിയെന്നാണ് ആരോപണം. സ്റ്റേഷനിൽ വിജിലൻസ് പരിശോധന നടത്തി.സിപിഒ മാരായ സഞ്ജു, , ഷെഫീഖ്, ഷക്കീർ, ഗ്രേഡ് SI റൗഫ് എന്നിവരെയാണ് സസ്പെന്‍ഡു ചെയ്തത്.
ഗുജറാത്തിൽ രജിസ്റ്റർ ചെയ്ത സൈബർ തട്ടിപ്പ് കേസിൽ കുറുപ്പുപ്പടി സ്വദേശിക്ക് നോട്ടീസ് നൽകാനാണ് ഗുജറാത്ത് പോലീസ് എത്തിയത്. ഇവരെ സഹായിക്കാൻ കുറുപ്പുംപടിയിലെ സിപിഒ മാരെ വിട്ടുനൽകി.
ഡിജിറ്റൽ തട്ടിപ്പിന്റെ പണം എത്തിയ അക്കൗണ്ട് ഉടമയെ കണ്ടെത്തി നോട്ടീസ് നൽകി. ഇയാളെ ചോദ്യംചെയ്ത് വഴി മറ്റൊരാൾക്ക് വേണ്ടിയാണ് പണം എടുത്തു നൽകിയതെന്ന് കുറുപ്പുംപടി പോലീസിനോട് പറഞ്ഞു. പോലീസ് ഇയാളെ തേടി വീട്ടിൽ എത്തി. സ്റ്റേഷനിലേക്ക് വരാൻ ആവശ്യപ്പെട്ടു. പിന്നാലെയാണ് ഗുജറാത്ത് പോലീസ് രജിസ്റ്റർ ചെയ്ത സൈബർ കേസിൽ പ്രതിയാണെന്നും കേസ് ഒതുക്കാൻ പണം വേണമെന്നും ആവശ്യപ്പെട്ടത്. അറസ്റ്റ് ഭയന്ന യുവാവ് ആറ് ലക്ഷത്തി അറുപതിനായിരം രൂപ കൈമാറി.
പിന്നീടാണ് പോലീസിന്റെ തട്ടിപ്പ് മനസ്സിലായത്.
പ്രത്യേക വിഭാഗം പോലീസുകാർക്കെതിരെ മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകി. തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് സിപിഒ മാരായ സഞ്ജു, , ഷെഫീഖ്, ഷക്കീർ, ഗ്രേഡ് SI റൗഫ് എന്നിവരെ സസ്‌പെൻഡ് ചെയ്തത്




































