കൊല്ലം.അഡ്വ.ബി.എൻ.ഹസ്കറിനെ തിരുത്തി സിപിഐഎം
ഇടതുനിരീക്ഷകൻ അഡ്വ.ബി.എൻ.ഹസ്കറിനെ തിരുത്തി സിപിഐഎം .പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന വിധത്തിൽ ചാനൽ ചർച്ചകളിൽ പ്രതികരിക്കരുതെന്ന് നിർദ്ദേശം.കൊല്ലം ജില്ലാ കോടതി അഭിഭാഷക ബ്രാഞ്ച് യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം കെ.സോമപ്രസാദാണ് ബി എൻ ഹസ്ക്കറിനെ തിരുത്തിയത്. എന്നാൽ നിലപാടാണ് പറഞ്ഞതെന്ന് അഡ്വ.ബി എൻ ഹസ്ക്കർ പറഞ്ഞു
മുഖ്യമന്ത്രിയെയും എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പളളി നടേശനെയും ചാനൽ ചർച്ചയിൽ അഡ്വ.ബി എൻ ഹസ്കർ വിമർശിച്ചിരുന്നു. ഇതാണ് സി പി ഐ എം നേതൃത്വത്തെ ചൊടിപ്പിച്ചത്.
ഇടതുനിരീക്ഷകനെന്ന ലേബലിൽ ഇത്തരം പ്രതികരണങ്ങൾ ഒഴിവാക്കണമെന്ന് സി പി ഐ എo ഹസ്ക്കറിന് നിർദ്ദേശം നൽകി.രാഷ്ടീയ നിരീക്ഷകനായി പങ്കെടുക്കാം.പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവനകൾ നടത്തരുതെന്നുമായിരുന്നു സംസ്ഥാന കമ്മിറ്റി അംഗമായ കെ സോമപ്രസാദിൻ്റെ നിർദ്ദേശം.
എന്നാൽ കേന്ദ്ര കമ്മിറ്റി നിലപാടാണ് താൻ പറഞ്ഞതെന്ന് ഹസ്കർ യോഗത്തിൽ മറുപടി നൽകി. തനിക്കെതിരെ നടപടി എടുത്താൽ
എ.കെ ബാലനും രാജു എബ്രഹാമും നടപടിക്ക് അർഹരാണെന്നും ബി എൻ
ഹസ്കർ പറഞ്ഞു. തന്നെ താക്കീത് ചെയ്തുവെന്ന വാർത്ത അടിസ്ഥാന രഹിതമെന്നും അഡ്വ.ബി എ ഹസ്ക്കർ ചാനലി നോട് പ്രതികരിച്ചു
ഹസ്ക്കറിൻ്റെ ചാനൽ ചർച്ചയിലെ പ്രസ്താവന സി പി ഐ എമ്മിന് വലിയ തലവേദനയായിരുന്നു ഇതാടെയാണ് തിരുത്തൽ ഉണ്ടായത്





































