Advertisement
തിരുവനന്തപുരം. യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളിലും പരാതി ഉയർന്നതോടെ ആണ് തീരുമാനം. എന്നാല്‍ സിപിഎമ്മിനെ പ്രതിസന്ധിയിലാക്കുന്ന നിരവധി പ്രശ്നങ്ങള്‍ ഉയര്‍ന്നതാണ് കാരണമെന്നും സൂചനയുണ്ട്. മറ്റ് സംഘടനകളെ വളരാന്‍ എന്നല്ല ക്യംപസില്‍ അനുവദിക്കാതെ തലസ്ഥാനത്ത് ജനാധിപത്യപ്രവണതയ്ക്ക് ഏറ്റവും മോശം ഉദാഹരണമായി ദശാബ്ദങ്ങളായി തുടരുന്ന സംഘടനാ യൂണിറ്റ് അക്രമത്തിന് കുപ്രസിദ്ധമാണ്. നേരത്തേയും നിരവധി തവണ പിരിച്ചുവിടല്‍ ഉണ്ടായിട്ടുണ്ടെന്നും മേലാളന്മാരുടെ അനിഷ്ടത്തിലുപരി പുരോഗമനമൊന്നുമുണ്ടാകില്ലെന്നും മറ്റ് സംഘടനാ പ്രതിനിധികള്‍ പറയുന്നു. താല്‍ക്കാലികത കമ്മിറ്റിയെ ചുമതല ഏല്‍പ്പിച്ചിട്ടുണ്ട്.


































