റീലെടുക്കണം, വൈറലാകണം, അതിന് എന്ത് കോപ്രായവും കാട്ടും… കെഎസ്ആര്‍ടിസി ബസിലെ ദുരനുഭവം പങ്കുവച്ച യുവതിക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ നെഗറ്റീവ് കമന്റുകള്‍

Advertisement

കെഎസ്ആര്‍ടിസി ബസില്‍ യാത്രയ്ക്കിടെയുണ്ടായ ദുരനുഭവം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച യുവതിക്ക് നേരെ സൈബര്‍ ആക്രമണം. റീലെടുക്കണം, വൈറലാകണം, അതിന് എന്ത് കോപ്രായവും കാട്ടും, നിന്റെ അച്ഛനാണ് ആ സ്ഥാനത്ത് എങ്കിലോ?, വന്ന് വന്ന് ആണുങ്ങള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ ഇരിക്കാന്‍ വയ്യാത്ത സ്ഥിതിയായല്ലോ?, വിഡിയോ എടുത്ത സമയം മതിയല്ലോ നിനക്ക് പ്രതികരിക്കാന്‍ തുടങ്ങിയ കമന്റുകള്‍ യുവതി പങ്കുവച്ച വിഡിയോയ്ക്ക് താഴെ നിറയുകയാണ്.
കൊട്ടാരക്കര – കൊല്ലം യാത്രക്കിടെ ബസില്‍ അല്‍പ്പം പ്രായമുള്ള ഒരു വ്യക്തി തന്റെ അടുത്ത് വന്ന് ഇരിക്കുകയായിരുന്നെന്നും കൈമുട്ട് ഉപയോഗിച്ച് ശരീരത്തില്‍ തൊടാനും മുട്ടിയുരുമ്മി ഇരിക്കാനും ശ്രമിച്ചെന്നാണ് യുവതി പറയുന്നത്.
എന്നാല്‍ യുവതി റീച്ചുണ്ടാക്കാനായി കാട്ടിയ പരിപാടിയെന്നാണ് ആരോപണം. റീച്ചാകാന്‍ മനപൂര്‍വ്വം വിഡിയോ ഇട്ടതാണെന്നും ഇതിനായി അയാള്‍ തൊടണമെന്ന് യുവതി ആഗ്രഹിച്ചിരുന്നെന്നും വരെ കമന്റ് ബോക്‌സില്‍ ആക്ഷേപം നിറയുകയാണ്. വീഡിയോ ഇതിനോടകം 5 മില്യണിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. പെണ്‍കുട്ടി മാസ്‌ക് ഇട്ട് യാത്ര ചെയ്തതിനെ വിമര്‍ശിക്കുന്നവരും ഉണ്ട്. പെണ്‍കുട്ടി തന്റെ ഇന്‍സ്റ്റാ പേജില്‍ ഒരിക്കല്‍ കൂടി വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here