മോഷണ കേസില്‍ യുവതി പിടിയില്‍. ഏഴ് ലക്ഷം രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച പത്തനംതിട്ട പ്രക്കാനം സ്വദേശി സുജാതയെയാണ് മുട്ടം പോലീസ് പിടികൂടിയത്. മുട്ടം സ്വദേശി കുളങ്ങരയില്‍ വീട്ടില്‍ രാജേഷിന്റെ വീട്ടില്‍ നിന്നുമാണ് ഇവര്‍ മോഷണം നടത്തിയത്. ഡിസംബര്‍ മാസം ഇരുപത്തി അഞ്ചാം തീയതിയാണ് മോഷണം നടന്നത്. വീട്ടുജോലിക്ക് എത്തിയതായിരുന്നു സുജാത. കഴിഞ്ഞ ഏതാനും നാളുകളായി മുട്ടം തോട്ടുംകരയില്‍ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു ഇവര്‍. വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങളാണ് മോഷ്ടിച്ചത്.
മോഷ്ടിച്ച സ്വര്‍ണാഭരണങ്ങളില്‍ കുറച്ച് സുജാതയുടെ താമസസ്ഥലത്ത് നിന്നും കണ്ടെടുത്തു. മുട്ടം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ റോയ് എന്‍.എസ്, സാന്റിമോന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അബ്ദുല്‍ ഗഫൂര്‍, സിവില്‍ പോലീസ് ഓഫീസര്‍ ദേവി എിവരുടെ നേതൃത്വത്തിലുള്ള അന്വേഷണം സംഘമാണ് പ്രതിയെ പിടികൂടിയത്.
Advertisement






























