Advertisement
തിരുവനന്തപുരം. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്ന കെ കൃഷ്ണൻകുട്ടിയുടെ നിലപാട് തള്ളി നിലവിലെ സംസ്ഥാന അധ്യക്ഷൻ മാത്യു ടി തോമസ് MLA.ചിറ്റൂരിൽ കെ കൃഷ്ണൻകുട്ടി മത്സരിക്കണമോ വേണ്ടയോ എന്ന് പറയേണ്ടത് പാർട്ടിയാണ്. അദ്ദേഹത്തിന് അത് പറയാനുള്ള അവകാശമില്ല. കെ കൃഷ്ണൻകുട്ടി പറഞ്ഞത് വ്യക്തിപരമായ അഭിപ്രായം മാത്രം. പക്ഷേ പാർട്ടിയാണ് കെ കൃഷ്ണൻകുട്ടി മത്സരിക്കണോ വേണ്ടയോ എന്നത് തീരുമാനിക്കുകയെന്നും മാത്യു ടി തോമസ് പറഞ്ഞു.ടേം വ്യവസ്ഥകൾ നിലവിൽ വെച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.































