ശബരിമല സ്വർണക്കൊള്ള  ആസൂത്രണം ചെയ്തത്, നിർണ്ണായക വിവരങ്ങളുമായി എസ് ഐ ടി

Advertisement



കൊച്ചി. ശബരിമല സ്വർണക്കൊള്ള  ആസൂത്രണം ചെയ്തത് ഗോവർദ്ധനും, പങ്കജ് ബണ്ടാരിയും
ഉണ്ണികൃഷ്ണൻ പോറ്റിയും ചേർന്നാണ് എന്ന് SIT.
പ്രതികൾ ലക്ഷ്യമിട്ടത് വൻ കവർച്ച. ഗൂഢാലോചന നടത്തിയതിന്റെ തെളിവുകൾ ലഭിച്ചതായി SIT കോടതിയിൽ സത്യവങ്മൂലം
നൽകി.


സ്വർണ്ണക്കൊള്ള കേസിലെ പ്രതി 
ഗോവർദ്ധന്റെ ജാമ്യാപേക്ഷ എതിർത്തുള്ള സത്യവാങ്മൂലത്തിലാണ് എസ്ഐടിയുടെ വെളിപ്പെടുത്തൽ. ഗോവർദ്ധനും, പങ്കജ് ബണ്ടാരിയും ഉണ്ണികൃഷ്ണൻ പോറ്റിയും
ചേർന്നാണ് സ്വർണ്ണക്കൊള്ള ആസൂത്രണം ചെയ്തത്.

കേസ് കോടതിയുടെ പരിഗണനയിലിരിക്കെ പ്രതികൾ ബംഗളൂരുവിൽ വെച്ച് രഹസ്യമായി കൂടിക്കാഴ്ച നടത്തി തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചു. സിഡിആർ പരിശോധനയിൽ ഇക്കാര്യം വ്യക്തമായിട്ടുണ്ട്. ശബരിമലയിലെ മറ്റ് അമൂല്യ വസ്തുക്കളും തട്ടിയെടുക്കാൻ സംഘം  ശ്രമിച്ചുവെന്നും എസ്ഐടി.

സ്വർണ്ണ വ്യാപാരി ഗോവർധന് കവർച്ചയിൽ മുഖ്യ പങ്കുണ്ട്. പകരം പണം നൽകിയത് കവർച്ചയെന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ്. ദേവസ്വം ബോർഡിനല്ലാ എക്സിക്യൂട്ടീവ് ഓഫീസറുടെ പേരിലാണ് ഗോവർധൻ പണം കൈമാറിയതെന്നും എസ്.ഐ.ടി കണ്ടെത്തി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here