Advertisement
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ പത്തനാപുരത്ത് നിന്ന് തന്നെ മത്സരിക്കുമെന്ന് കെ.ബി. ഗണേഷ് കുമാര്‍. വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ‘പത്തനാപുരത്തല്ലാതെ ഞാന്‍ എവിടെ പോകാനാണ്, ഞാന്‍ പത്തനാപുരത്ത് തന്നെ മത്സരിക്കും വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്യും. പത്തനാപുരത്തുകാര്‍ക്ക് ഞാനില്ലാതെ പറ്റില്ല, അവരില്ലാതെ എനിക്കും പറ്റില്ല’ എന്നും അദ്ദേഹം പറഞ്ഞു.
മത്സരിക്കുന്ന കാര്യത്തില്‍ സംശയമില്ല, അതില്‍ ചോദ്യത്തിന് പ്രസക്തിയില്ല. പത്തനാപുരത്തുകാര്‍ക്ക് അഭിമാനമല്ലേ, കെഎസ്ആര്‍ടിസിയെ നല്ലൊരു നിലയിലേക്ക് വളര്‍ത്തിക്കൊണ്ട് വരുമ്പോള്‍, അവരുടെ എംഎല്‍എയും മന്ത്രിയുമായ പത്തനാപുരത്തുകാര്‍ക്ക് അഭിമാനമാണല്ലോ… ഓരോ പത്തനാപുരത്തുകാര്‍ക്കും ഹൃദയത്തില്‍ വലിയ അഭിമാനം തോന്നുന്ന മുഹൂര്‍ത്തമാണിത്.
































