കോഴിക്കോടും പത്തനംതിട്ടയിലും വൻ ലഹരിമരുന്ന് വേട്ട. എംഡി എം എയും കഞ്ചാവുമായി മൂന്നുപേർ പിടിയിലായി.
രഹസ്യ വിവരത്തെ തുടർന്നുള്ള പരിശോധനയിലാണ് കോഴിക്കോട്ടെ സ്വകാര്യ ലോഡ്ജിൽ നിന്ന് 706 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായത്. വാണിമേൽ സ്വദേശി ഷംസീറാണ് അറസ്റ്റിലായത്. ബംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് കൊണ്ടുവന്ന് ലോഡ്ജുകൾ കേന്ദ്രീകരിച്ച് വില്പന നടത്തുകയായിരുന്നു പ്രതി. ഇതിനിടയിലാണ് ഗോവിന്ദപുരത്ത് വച്ച് പിടിയിലായത്. പിടികൂടിയ മയക്കുമരുന്നിന് 24 ലക്ഷം രൂപ വില വരുമെന്ന് പോലീസ് പറഞ്ഞു. ഡാൻസാഫ് സംഘവും മെഡിക്കൽ കോളേജ് പോലീസും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ടയിൽ MDMA യും കഞ്ചാവുമായാണ് രണ്ടുപേർ പിടിയിലായത്. പെരുമ്പെട്ടിയിൽ എക്സൈസ് നടത്തിയ പരിശോധനക്കിടെ യുവാക്കൾ പിടിയിലാകുകയായിരുന്നു. പെരുമ്പെട്ടി സ്വദേശി സാജു ജോൺ തോമസ്, പ്രശാന്ത് ചന്ദ്രൻ എന്നിവരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
കോഴിക്കോടും പത്തനംതിട്ടയിലും വൻ ലഹരിമരുന്ന് വേട്ട
Advertisement






































