കൈമുറിച്ചു മാറ്റിയ കുട്ടിക്ക് കൈസഹായം ,ശരിക്കും ആരുടേത്

Advertisement

പാലക്കാട് .കൈ മുറിച്ച് മാറ്റിയ കുട്ടിക്ക് ചികിത്സാസഹായം നൽകുന്നതിൽ പ്രതിപക്ഷ നേതാവും ആരോഗ്യവകുപ്പും തമ്മിൽ തർക്കം. വിഡി സതീശൻ സഹായം പ്രഖ്യാപിച്ചതിന് പിന്നാലെ വിഷയത്തിൽ ആരോഗ്യ വകുപ്പ് ഇടപെട്ടതാണ് തർക്കത്തിന് പിന്നിൽ. കൃത്രിമ കൈ വച്ചുപിടിപ്പിക്കാൻ ബാലനിധി ഫണ്ട്  വഴി പണം ലഭ്യമാക്കാൻ മന്ത്രി വീണാ ജോർജ് ഉത്തരവിട്ടു. ഇതിന് പിന്നാലെ വീണ്ടും വിശദീകരണവുമായി പ്രതിപക്ഷ നേതാവിന്റെ ഓഫീസ് രംഗത്തെത്തി. കൊച്ചി അമുതാ ആശുപത്രിയിൽ കൃത്രിമ കൈ വൈയ്ക്കുന്നതിന് 9 വയസ്സുകാരിയുടെ ആരോഗ്യ പരിശോധനകൾ പൂർത്തിയായി കൃത്രിമ കൈക്കുള്ള അളവെടുപ്പ് നടന്നുവെന്നും പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചു. വിഷയത്തിൽ ആദ്യം അനങ്ങാതിരുന്ന ആരോഗ്യവകുപ്പ് പ്രതിപക്ഷ നേതാവിന്റെ ഇടപെടലിനെ തുടർന്നാണ്  ചികിത്സ സഹായം പ്രഖ്യാപിച്ചത് എന്നാണ് ആക്ഷേപം. രണ്ടു സഹായം വന്നാൽ ഏതു സ്വീകരിക്കുമെന്ന ആശങ്കയിലാണ് വീട്ടുകാർ’

കൈ സഹായം ലഭിച്ചതിനാൽ കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരം നൽകട്ടെ എന്ന് ബന്ധുകൾ പറയുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here