Advertisement
രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിതയെ വീണ്ടും സോഷ്യൽ മീഡിയയിൽ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ രാഹുൽ ഈശ്വറിന്റെ മുൻകൂർ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും. നേരത്തെ സമാന പരാതിയിൽ കേസ് എടുക്കുകയും പിന്നീട് ജില്ലാ കോടതി കർശന ഉപാധികളോടെ ജാമ്യം നൽകുകയും ചെയ്തിരുന്നു. ഈ ഉപാധികളുടെ ലംഘനമുണ്ടായി, തന്നെ വീണ്ടും സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നു എന്നതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി പരാതിക്കാരി വീണ്ടും സൈബർ പോലീസിൽ പരാതി നൽകിയിരിക്കുന്നത് എന്നാണ് വിവരം. വസ്തുതകൾ മാത്രമാണ് യുട്യൂബ് വീഡിയോയിൽ പറഞ്ഞതെന്നും ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടില്ലെന്നും രാഹുൽ ഈശ്വർ ഹർജിയിൽ പറയുന്നു.































