ബിവറേജിലേക്ക് മദ്യവുമായി വന്ന ലോറി കാറുമായി കൂട്ടിയിടിച്ചു മറിഞ്ഞു… ലോറി ഡ്രൈവർ മരിച്ചു

Advertisement

കോഴിക്കോട്: കോഴിക്കോട് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ലോറി ഡ്രൈവറായിരുന്ന വയനാട് സ്വദേശി കൃഷ്ണന്‍ മരിച്ചു. കോഴിക്കോട് ഇരിങ്ങാടന്‍ പള്ളി ജംഗ്ഷനിലാണ് അപകടം നടന്നത്. ലോറി കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്.
മൈസൂരുവില്‍ നിന്ന് കോഴിക്കോട് ബിവറേജിലേക്ക് മദ്യവുമായി വന്ന ലോറിയാണ് മറിഞ്ഞത്. അപകടത്തില്‍ ലോറിക്കിടയില്‍ കുടുങ്ങിയ കൃഷ്ണനെ വെള്ളിമാട്കുന്ന് നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സേനാംഗങ്ങള്‍ ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ചാണ് പുറത്തെടുത്തത്.
ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തെ തുടര്‍ന്ന് ബിയര്‍ കുപ്പികള്‍ പൊട്ടി റോഡില്‍ നിറഞ്ഞ ചില്ലുകള്‍ ഫയര്‍ഫോഴ്‌സ് നീക്കം ചെയ്തു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here