ബത്തേരി. കെപിസിസി നേതൃ ക്യാമ്പിൽ ഇന്ന് ലക്ഷ്യ 2026 രേഖ അവതരിപ്പിക്കും. മൂന്ന് മേഖലകളായി തിരിച്ചുള്ള ചർച്ചയുടെ റിപോർട്ടും കോർ കമ്മറ്റി യോഗത്തിലെ ചർച്ചകളുടെയും അടിസ്ഥാനത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആണ് ലക്ഷ്യ 2026 അവതരിപ്പിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള തന്ത്രങ്ങൾ, സംഘടനാ ഒരുക്കങ്ങൾ, രാഷ്ട്രീയ പരിപാടികൾ എന്നിവയെല്ലാം അടങ്ങുന്നതായിരിക്കും ലക്ഷ്യ 2026 . നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും കുറഞ്ഞത് 85 സീറ്റുകളിൽ വിജയിക്കാൻ കഴിയുമെന്നാണ് മേഖലാ യോഗങളുടെ വിലയിരുത്തൽ.
സ്ഥാനാർഥി നിർണയം: കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി അടുത്തയാഴ്ച കേരളത്തിൽ
ഈ മാസം 13 14 തീയതികളിൽ മധുസൂദനൻ മിസ്ത്രി അധ്യക്ഷനായ സ്റ്റീയറിംഗ് കമ്മിറ്റി കേരളത്തിൽ എത്തുന്നത്
ഒന്നാംഘട്ട പട്ടിക വേഗത്തിൽ പ്രഖ്യാപിക്കാനാണ് നീക്കം
കെപിസിസി ഇലക്ഷൻ കമ്മിറ്റി അടുത്ത ആഴ്ച രൂപീകരിക്കും
അതിനിടെ കനഗോലു റിപോർട്ട് അവതരിപ്പിച്ചു
KPCC കോർ കമ്മിറ്റിയിൽ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ റിപ്പോർട്ട് അവതരിപ്പിച്ചു.
നിയമസഭാ മണ്ഡലം അടിസ്ഥാനത്തിലുള്ള പഠന റിപോർട്ടാണ് അവതരിപ്പിച്ചത്
തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ വോട്ടിങ്ങ് പ്രവണത അനുസരിച്ചാണ് റിപ്പോർട്ട്





































