അടച്ചിട്ട മുറിയിൽ രണ്ടുമണിക്കൂറോളം ചർച്ച,വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തി മുതിർന്ന ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ

Advertisement

ആലപ്പുഴ.എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി മുതിർന്ന ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ. വെള്ളാപ്പള്ളിയുടെ വർഗീയ പരമാർശങ്ങൾ വിവാദമാകുന്നതിനിടെയാണ് ജാവദേക്കർ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി  വെള്ളാപ്പള്ളി നടേശനെ കണ്ടത്. അടച്ചിട്ട മുറിയിൽ ഇരുവരും രണ്ടുമണിക്കൂറോളം ചർച്ച നടത്തി. വ്യക്തിപരമായ കൂടിക്കാഴ്ചയാണെന്നും രാഷ്ട്രീയം ചർച്ചയായില്ലെന്നും പ്രകാശ് ജാവഡേക്കർ. വെള്ളാപ്പള്ളിയുടെ പ്രയത്നങ്ങൾ അത്ഭുതപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here