നെടുമങ്ങാട്: 13 വയസുകാരനെ പീഡിപ്പിച്ച കേസിൽ വയോധികൻ അറസ്റ്റിൽ. പത്താംകല്ല് അരശുപറമ്പ് ഷിയാദ് നിവാസിൽ ഷിയാദ് മൊയ്തീൻ (60) ആണ് അറസ്റ്റിലായത്.
13 കാരൻ നെടുമങ്ങാട് പത്താംകല്ല് ഗ്രൗണ്ടിൽ സ്ഥിരമായി സൈക്കിൾ ഓടിക്കാൻ വരാറുണ്ടായിരുന്നു. ഇത് നീരീക്ഷിച്ച പ്രതി കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചു. തുടർന്ന് 13 കാരനെ ഓട്ടോയിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
സംഭവം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഇയാൾ കുട്ടിയെ ഭീഷണിപ്പെടുത്തി. കുട്ടി സൈക്കിളുമായി ഗ്രൗണ്ടിൽ എത്തുന്ന ദിവസങ്ങളിൽ പീഡനം തുടർന്നു. കഴിഞ്ഞ ദിവസം ആളൊഴിഞ്ഞ സ്ഥലത്ത് സംശയകരമായ സാഹര്യത്തിൽ പ്രതിയെയും കുട്ടിയെയും നാട്ടുകാർ കാണുകയും പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തി ഷിയാദിനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
































