Advertisement
തിരുവനന്തപുരം.രാഹുൽ മാങ്കൂട്ടത്തിനെതിരായി അതിജീവിതയുടെ ഭർത്താവ് മുഖ്യമന്ത്രിക്കും ഡിജിപി ക്കും നൽകിയ പരാതിയിന്മേൽ നടപടി ഉണ്ടായേക്കും.പരാതി ഡിജിപി എ ഡി ജി പി ക്കു കൈമാറും.നിയമപദേശം ലഭിച്ചശേഷം നിലവിൽ കേസ് അന്വേഷിക്കുന്ന സംഘത്തെ കൊണ്ട് പരാതിയിൽ അന്വേഷണം നടത്തും. ഇന്നലെയാണ് അതിജീവിതയുടെ ഭർത്താവ് രാഹുൽ മാങ്കട്ടത്തിനെതിരെ പരസ്യമായി രംഗത്തെത്തിയത്. എംഎൽഎക്കെതിരായ ജാമ്യ ഹർജിയിൽ വിധി പറയാനിരിക്കുകയാണ് പുതിയ ആരോപണം.രാഹുൽ തന്റെ കുടുംബ ജീവിതം തകർത്തെന്നും കേസെടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു അതിജീവിതയുടെ ഭർത്താവ്മുഖ്യമന്ത്രിക്കും ഡി ജി പിക്കും പരാതി നൽകിയത്.കുടുംബ പ്രശ്നം തീർക്കാനാണ് താൻ ശ്രമിച്ചതെന്നാണ് രാഹുൽ മങ്കൂട്ടത്തിൽ കോടതിയെ അറിയിച്ചിരുന്നത്.
എന്നാൽ രാഹുൽ തൻ്റെ കുടുംബം തകർക്കുകയാണ് ചെയ്തതെന്നാണ് യുവാവിന്റെ പരാതിയിലുള്ളത്……





































