‘വീട്ടിൽ ഊണി’ന്റെ മറവിൽ മദ്യം സൂക്ഷിച്ചയാൾ എക്സൈസ് പിടിയിൽ. എരുമേലി കറിക്കാട്ടൂർ സ്വദേശിയായ തിരുവോണം ഹോട്ടലിന്റെ ഉടമ വി.എസ് ബിജുമോൻ ആണ് പിടിയിലായത്. ഇരട്ടി ലാഭത്തിൽ വിൽപന നടത്താൻ ഉദ്ദേശിച്ച് വലിയ അളവിൽ മദ്യം ശേഖരിച്ചിരിക്കുകയായിരുന്നു. പുതുവർഷ ദിനത്തോട് അനുബന്ധിച്ച് വിൽപന നടത്താനാണ് ‘വീട്ടിൽ ഊണി’ന്റെ മറവിൽ മദ്യം സൂക്ഷിച്ചത്. 76 കുപ്പി മദ്യമാണ് എക്സൈസ് പിടിച്ചെടുത്തത്.
ബവ്കോയിൽനിന്നും പലതവണയായി ക്യൂനിന്ന് മദ്യം വാങ്ങി വീട്ടിൽ ശേഖരിച്ച് കൂടിയ വിലയ്ക്ക് ഇതരസംസ്ഥാന തൊഴിലാളികൾക്കും സെയിൽസ് വാഹനത്തിലെ ഡ്രൈവർമാർക്കും വിൽപന നടത്തുകയായിരുന്നു.

































