തിരുവനന്തപുരം. നഗരസഭാ മേയറായി തിരഞ്ഞെടുക്കപ്പെട്ട
വി.വി.രാജേഷിനെയും ഡെപ്യൂട്ടി മേയറായ ജി. ആശാനാഥിനെയും
അഭിനന്ദിച്ച് പ്രധാന മന്ത്രി നരേന്ദ്രമോദി.മേയർ വി.വി.രാജേഷിന്
അയച്ച കത്തിലാണ് അഭിനന്ദനം അറിയിച്ചത്.കേരളത്തിൻെറ
തലസ്ഥാന നഗരിയിലെ വിജയം സുവർണലിപികളിലെഴുതിയ
നാഴികകല്ലാണ്. തിരുവനന്തപുരത്തെ വിജയം കേരളത്തിലെ
ബിജെപിയെ തിരഞ്ഞെടുക്കാൻ തയ്യാറായി എന്നതിൻെറ സൂചനയാണ്.
കേരളത്തിൽ പരസ്പരം എതിർക്കുകയും ഡൽഹിയിൽ ചങ്ങാതിമാരുമായ എൽ.ഡി.എഫ് – യുഡിഎഫ് മുന്നണികളുടെ ഒത്തുതീർപ്പ് രാഷ്ട്രീയം
അവസാനിക്കാൻ പോകുകയാണെന്നും പ്രധാനമന്ത്രി കത്തിൽ പറഞ്ഞു.
Home News Breaking News കേരളത്തിലെ എൽഡിഎഫ് – യുഡിഎഫ് മുന്നണികളുടെ ഒത്തുതീർപ്പ് രാഷ്ട്രീയംഅവസാനിക്കാൻ പോകുന്നു, മേയറെ അഭിനന്ദിച്ച് മോദി







































