യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യാന്‍ എസ്‌ഐടി നീക്കം…?

Advertisement

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യാന്‍ എസ്‌ഐടി നീക്കം. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധം കേന്ദ്രീകരിച്ചാണ് നടപടി. പോറ്റിയുമായി അടൂര്‍ പ്രകാശിനു അടുപ്പമുണ്ടെന്നു എസ്.ഐ.ടി സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ തന്നെ ചോദ്യം ചെയ്യുമെന്നത് തെറ്റായ വാര്‍ത്തയെന്ന് അടൂര്‍ പ്രകാശ് പ്രതികരിച്ചു. എസ്‌ഐടി നോട്ടീസ് കിട്ടിയിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കേസില്‍ എസ്.ഐ.ടി മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തിരുന്നു. സ്വര്‍ണക്കൊള്ള തനിക്ക് അറിവും പങ്കുമില്ലാത്ത കാര്യമാണെന്നും അന്വേഷണസംഘം ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും അന്വേഷണ സംഘത്തോട് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. അതേസമയം മൊഴികള്‍ പരിശോധിച്ച ശേഷം മാത്രമേ കടകംപള്ളിയെ ഇനിയും ചോദ്യം ചെയ്യണോ എന്നതില്‍ തീരുമാനം എടുക്കുകയുള്ളൂ. എന്‍.വാസുവിന്റെയും പത്മകുമാറിന്റെയും മൊഴികള്‍ അന്വേഷണസംഘം പരിശോധിക്കുകയാണ്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here