കോട്ടയം. ഓടികൊണ്ടിരിക്കെ KSRTC ഉല്ലാസയാത്രാബസ് കത്തി നശിച്ചു .മണിമലയ്ക്ക് സമീപം പഴയിടത്ത് വച്ചാണ് സംഭവം. KSRTCയുടെ ഉല്ലാസയാത്ര സ്പെഷ്യൽ ബസാണ് കത്തിയത് .പുക ഉയരുന്നത് കണ്ട് യാത്രക്കാർ പുറത്ത് ഇറങ്ങിയതിനാൽ വലിയ ദുരന്തം ഒഴിവായി .
KL 15 A 208 എന്ന നമ്പറിലുള്ള കെഎസ്ആർടിസിയുടെ ബസ് ആണ് തീപിടിച്ചത് .ഇന്ന് പുലർച്ചെ മൂന്നരയോടെ മണിമല പഴയിടത്തായിരുന്നു സംഭവം .
മലപ്പുറത്തു നിന്നും ഗവിയിലേക്ക് വന്ന വിനോദ സഞ്ചാരികളാണ് ബസ്സിലുണ്ടായിരുന്നത് .
. പിന്നിലെ ടയറിന്റെ മുകളിലാണ് തീ ആദ്യം പിടിച്ചത് .പിന്നാലെ മറ്റടങ്ങളിലേക്കും വ്യാപിച്ചു .തീ പടരുന്നത് കണ്ട ഉടനെ യാത്രക്കാർ പുറത്തിറങ്ങിയത് കൊണ്ട് വലിയ ദുരന്തം ഒഴിവായി .
ബൈറ്റ് –
1) ബൈറ്റ് ദിനേശ് നാട്ടുകാരൻ
2) ബൈറ്റ് ജിഷാദ് ബസ് ട്രൈവർ
28 യാത്രക്കാരാണ് ബസ്സിൽ ഉണ്ടായിരുന്നത് . ഇവരെല്ലാവരും സുരക്ഷിതരാണ് .
നിമിഷങ്ങൾ കൊണ്ട് തന്നെ ബസ് പൂർണമായും കത്തി .കാഞ്ഞിരപ്പള്ളിയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത് .എന്താണ് തീ പടരാൻ കാരണമായതെന്ന് വ്യക്തമായിട്ടില്ല . കെഎസ്ആർടിസിയും പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട് .






































