പുതുവത്സരാഘോഷം: ബാറുകളുടെ പ്രവർത്തന സമയം നീട്ടി

Advertisement

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം നീട്ടി സർക്കാർ. ഡിസംബർ 31 ബുധനാഴ്ച ബാറുകളുടെ സമയം രാത്രി 12 മണിവരെയാണ് നീട്ടിയത്. ബിയർ ആൻഡ് വൈൻ പാർലറുകളുടെ സമയവും 12 മണിവരെ നീട്ടിയിട്ടുണ്ട്. ഇതുസംബന്ധിച്ച് പ്രത്യേക ഇളവ് നൽകി സർക്കാർ ഉത്തരവിറക്കി. സാധാരണരീതിയിൽ 10 മണിയോടെയാണ് ബാറുകൾ പ്രവർത്തനം അവസാനിപ്പിക്കാറുള്ളത്. പുതുവർഷവേളയിലെ വിനോദസഞ്ചാരികളുടെ വരവ് കണക്കിലെടുത്താണ് ഇളവ്. അതാത് സ്ഥലങ്ങളിലെ ക്രമസമാധാന സാഹചര്യം പരിഗണിച്ചുകൊണ്ടായിരിക്കും പ്രവർത്തനത്തിന് അനുമതി. ബീവറേജസ് കോർപ്പറേഷന്റെ ഔട്ട്‌ലെറ്റുകൾക്ക് ഇളവ് നിലവിൽ ബാധകമല്ല.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here