ശബരിമലയിൽ മകരവിളക്ക് തീർഥാടനത്തിന് തുടക്കം

Advertisement

ശബരിമലയിൽ മകരവിളക്ക് തീർഥാടനത്തിന് തുടക്കം. ഇന്ന് വൈകിട്ട് അഞ്ചിന് ക്ഷേത്രം തന്ത്രി മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ മേൽശാന്തി ഇ ടി പ്രസാദ് നടതുറന്നു. തുടർന്ന് മാളികപ്പുറം മേൽശാന്തി മനു നമ്പൂതിരി മാളികപ്പുറം ശ്രീകോവിൽ തുറന്നു.


മേൽശാന്തി ആഴിയിൽ അഗ്നി പകർന്നതിന് ശേഷം തീർഥാടകർ ദർശനം നടത്തി. ശബരിമല എക്സിക്യൂട്ടിവ് ഓഫീസർ ഒ ജി ബിജു അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ശ്രീനിവാസ് തുടങ്ങിയവർ ദർശനത്തിനെത്തി.


മണ്ഡലമഹോത്സവം സമാപിച്ചശേഷം ഡിസംബർ 27ന് നടയടച്ചിരുന്നു. ജനുവരി 14നാണ് മകരവിളക്ക്. ജനുവരി 19ന് രാത്രി 11 വരെ തീർഥാടകർക്ക് ദർശനം സാധ്യമാകും. ജനുവരി 20ന് രാവിലെ 6.30ന് നടയടയ്ക്കും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here