തിരുവനന്തപുരം. ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി എസ് പ്രശാന്തിനെയും എസ്.ഐ.റ്റി ചോദ്യം ചെയ്‌തു.കഴിഞ്ഞ ശനിയാഴ്ചയാണ്
ചോദ്യം ചെയ്യൽ നടന്നത്.മുൻ ദേവസ്വം മന്ത്രിയെന്ന രീതിയിലാണ് SIT മൊഴിയെടുത്തതെന്നു കടകംപള്ളി
സുരേന്ദ്രൻ പ്രതികരിച്ചു.അതേ സമയം ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിലെ സ്പോൺസർ എന്ന രീതിയിൽ അറിയാമെന്നു കടകംപള്ളി സുരേന്ദ്രൻ SIT ക്ക് മൊഴി നൽകി.
ശബരിമല സ്വർണ്ണക്കൊള്ളയിൽ ഉന്നതരിലേക്ക് അന്വേഷണം പോകാത്തതിനെതിരെ ഹൈക്കോടതിയുടെ അതൃപ്തി വിവാദമായിരുന്നു.പിന്നാലെയാണ് SIT യുടെ നിർണ്ണായക
ചോദ്യം ചെയ്യൽ നീക്കം.കഴിഞ്ഞ ശനിയാഴ്ചയാണ് രണ്ട് മണിക്കൂര്‍ സമയം നീണ്ടുനിന്ന ചോദ്യം
ചെയ്യൽ നടന്നത്.എസ്‌ഐടി ഓഫിസിനു പുറത്തുവച്ചായിരുന്നു എസ്.പി.ശശിധരന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്യല്‍.ഇക്കാര്യം കടകംപള്ളി സുരേന്ദ്രൻ തന്നെ സ്ഥിരീകരിച്ചു
ഉണ്ണി കൃഷ്ണൻ പോറ്റിയെ പരിചയം ഉണ്ടെന്ന് കടകംപള്ളി സുരേന്ദ്രന്റെ മൊഴി.ശബരിമലയിലെ സ്പോൺസർ എന്ന നിലയിൽ മാത്രമാണ് പരിചയം.പോറ്റിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയില്ലെന്നും മൊഴി. ശബരിമലയിലെ മെയിന്റനൻസ് ജോലികൾ വകുപ്പ് അറിയില്ല.തീരുമാനം എടുക്കുന്നത് ദേവസ്വം ബോർഡാണ്.ഇക്കാര്യത്തിൽ വകുപ്പ് ഇടപെടലോ അറിവോ ഇല്ലെന്നും കടകംപള്ളി സുരേന്ദ്രൻ മൊഴി നൽകി.
2025 ൽ പാളികൾ അറ്റകുറ്റ പണിക്കു കൊണ്ട് പോകാനുള്ള നീക്കത്തെ കുറിച്ചാണ് അന്ന് ദേവസ്വം
ബോർഡ് പ്രസിഡന്റ് ആയിരുന്ന പി.എസ് പ്രശാന്തിൽ നിന്നും വിവരങ്ങൾ തേടിയത്.ദേവസ്വം രേഖകളെ
കുറിച്ചും പ്രശാന്തിനോട് വിവരങ്ങൾ തേടിയെന്നാണ് സൂചനകൾ.
അതേസമയം സ്വർണ്ണകൊള്ളയിൽ കടകംപള്ളിയുടെ ചോദ്യം ചെയ്യൽ മനഃപൂർവം നീട്ടിക്കൊണ്ട് പോയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു.
ഉണ്ണികൃഷ്ണൻ പോറ്റിയുമായി കടകംപിള്ളിക്ക് അടുത്ത ബന്ധംആരും നിഷ്കളങ്കരല്ലെന്ന് പ്രതിപക്ഷ നേതാവ്,കൂടുതൽ പേരുകൾ ഇനിയും പുറത്തു വരും. SIT യിൽ ഇപ്പോഴും വിശ്വാസം
അറസ്റ്റിൽ ആയവരെ ഇപ്പോഴും തള്ളിപ്പറയാൻ സിപിഐഎം തയ്യാറല്ല
പാലക്കാട് MLA യ്ക്കെതിരെ ആരോപണം ഉണർന്നപ്പോൾ രാജി ആവശ്യപ്പെട്ടവരാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടും പുറത്താക്കാൻ ഒരുങ്ങാത്തത് എന്നും സതീശൻ പറഞ്ഞു.







































