ശുചിമുറിയുടെ ചുമര്‍ തുരന്ന് രക്ഷപ്പെട്ട ദൃശ്യ വധക്കേസ് പ്രതി വിനീഷിനായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി പോലീസ്

Advertisement

വിവാഹ അഭ്യര്‍ഥന നിരസിച്ചതിന് യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി മലപ്പുറം മഞ്ചേരി നറുക്കര കുണ്ടുപറമ്പ് പുതുവേലിയില്‍ വിനീഷ് വിനോദിനായുള്ള (26) തെരച്ചില്‍ ഊര്‍ജ്ജിതമാക്കി പോലീസ്. പെരിന്തല്‍മണ്ണ ഏലംകുളത്ത് 2021 ജൂണില്‍ ദൃശ്യ എന്ന ഇരുപത്തിയൊന്നുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ വിനീഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്നാണ് ചാടിപ്പോയത്. വിചാരണ തടവുകാരനായ പ്രതി മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലിരിക്കെയാണ് ചാടിപ്പോയത്. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് ഇയാള്‍ ആശുപത്രിയില്‍നിന്നു കടന്നുകളഞ്ഞതെന്നാണ് സൂചന. ശുചിമുറിയുടെ ചുമര്‍ തുരന്ന് പുറത്തെത്തുകയും തുടര്‍ന്ന് ചുറ്റുമതില്‍ ചാടി രക്ഷപ്പെടുകയുമായിരുന്നു. രണ്ട് വര്‍ഷം മുന്‍പും പ്രതി ഇതേ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. ഡിസംബര്‍ 10നാണ് കോഴിക്കോട് കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചത്. ആശുപത്രിയില്‍ മണിക്കൂര്‍ ഇടവിട്ട് രോഗികളെ നിരീക്ഷിക്കാറുണ്ട്. 11 മണിയോടെ ഇയാളെ സെല്ലില്‍ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ശുചിമുറിയുടെ ചുമര്‍ തുരന്ന നിലയില്‍ കണ്ടെത്തിയത്. രക്ഷപ്പെടുന്ന സമയത്ത് പ്രതി ഒരു നിക്കര്‍ മാത്രമാണ് ധരിച്ചിരുന്നതെന്നാണ് സൂചന.
പ്രതിക്കായി റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും മറ്റും പൊലീസ് ഊര്‍ജിതമായി പരിശോധന തുടരുകയാണ്. ആശുപത്രിക്കു സമീപത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു വരുന്നു. ഇയാള്‍ ജില്ല വിട്ടുപോയിരിക്കാന്‍ ഇടയുണ്ടെന്നും വിലയിരുത്തലുണ്ട്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ വിചാരണ തടവുകാരനായ ഇയാളെ മാനസികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കോടതിയുടെ നിര്‍ദേശപ്രകാരമാണ് വീണ്ടും കുതിരവട്ടം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here