കോഴഞ്ചേരി. നിയന്ത്രണം വിട്ട കാർ കടയിലും മതിലിലും ഇടിച്ചു
മൂന്ന് ദിവസം മുൻപ് പത്തനംതിട്ട കോഴഞ്ചേരിയിലെ പഴയ തെരുവിൽ നടന്ന അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.
86 കാരനാണ് വാഹനം ഓടിച്ചത്. സ്റ്റെപ്പ് കടന്ന് കടയിലേക്ക് ഇടിച്ചുകയറിയ വാഹനം പിന്നീട് റിവേഴ്സ് ഗിയറിൽ തിരക്കേറിയ റോഡിലേക്കിറങ്ങി. ആ സമയം ആളോ വാഹനങ്ങളോ തട്ടാതിരുന്നത് ഭാഗ്യമായി. പിന്നീട് റിവേഴ്സിൽ തന്നെ വട്ടം കറങ്ങി കാർ സമീപത്തെ വീടിൻ്റെ മതിലിൽ ഇടിക്കുകയായിരുന്നു. വയോധികനെ നാട്ടുകാർ പാടുപെട്ട് കാറിൽ നിന്നും ഇറക്കി







































