തിരുവനന്തപുരം. ശബരിമലക്കൊള്ളയിലെ രാജ്യാന്തര ബന്ധത്തിൻ്റെ കണ്ണിയെന്ന് പ്രവാസി വ്യവസായി മൊഴി നൽകിയ ഡിണ്ടിഗൽ സ്വദേശി ഡി.മണിയെ എസ്ഐടി ഇന്ന് ചോദ്യം ചെയ്യും.
നോട്ടിസ് നൽകി വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യൽ. മണിയുടെ സഹായികൾ എന്ന് സംശയിക്കുന്ന ബാലമുരുകനും ശ്രീകൃഷ്ണനും ഇന്ന് തന്നെ ചോദ്യംചെയ്യലിനു ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്.. ഇവരുടെ പേരിലുള്ള മൊബൈൽ നമ്പർ ഡിമണി ഉപയോഗിച്ചിരുന്നതായും SIT കണ്ടെത്തിയിട്ടുണ്ട്.. ഉണ്ണികൃഷ്ണൻ പോറ്റി വഴി ശബരിമലയിലേതടക്കം ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള വസ്തുക്കൾ മണി നിയന്ത്രിക്കുന്ന സംഘം രാജ്യാന്തര കള്ളകടത്ത് സംഘത്തിന് വിറ്റുവെന്നാണ് പത്തനംതിട്ട സ്വദേശിയായ വ്യവസായിയുടെ മൊഴി. മൊഴിയുടെ അടിസ്ഥാനത്തിൽ വിശദമായി ചോദ്യം ചെയ്യും. തെളിവ് ലഭിച്ചാൽ സ്വർണ്ണക്കൊള്ളയിൽ മൂന്നാമത്തെ എഫ്എആർ രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തും…പ്രവാസി വ്യവസായിയേ സാക്ഷിയുമാക്കിയേക്കും… അതേസമയം സ്വർണ്ണക്കൊള്ള കേസിൽ ഒടുവിൽ പിടിയിലായ പങ്കജ് ഭണ്ഡാരിയെയും ഗോവർദ്ധനനെയും കസ്റ്റഡിയിൽ ആവശ്യപ്പെട്ടുകൊണ്ട് SIT നൽകിയ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും..






































