ശബരിമല സ്വർണ്ണക്കൊള്ള ,എൻ വിജയകുമാർ റിമാൻഡിൽ

Advertisement

തിരുവനന്തപുരം.ശബരിമല സ്വർണകൊള്ള കേസില്‍ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് അംഗം എൻ.വിജയകുമാർ റിമാൻഡിൽ.എ.പത്മകുമാർ അധ്യക്ഷനായ ബോർഡിലെ അംഗമായിരുന്ന വിജയകുമാറിനെ മുൻപ് രണ്ടു തവണ എസ്.ഐ.ടി ചോദ്യം ചെയ്തിരുന്നു. മുൻകൂർ ജാമ്യ ശ്രമം പരാജയപ്പെട്ടതോടെ ഇന്ന് വിജയകുമാർ എസ്ഐടിക്ക് മുൻപിൽ കീഴടങ്ങുകയായിരുന്നു.

12 വരെയാണ് റിമാൻഡ് ചെയ്തത് . 31 നു ജാമ്യാപേക്ഷ പരിഗണിക്കും


ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള വസ്തുകൾ കൈവശമുണ്ടെന്ന് തമിഴ്നാട് സ്വദേശി ഡി മണി പറഞ്ഞെന്നു വിദേശ വ്യവസായി മൊഴി നൽകി.നാളെയാണ് ഡി-മണി SIT ക്ക് മുന്നിൽ
ഹാജരാകേണ്ടത്.

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ബോർഡിലെ എല്ലാ അംഗങ്ങൾക്കും തുല്യ ഉത്തരവാദിത്തം ഉണ്ടെന്ന്
നിരീക്ഷിച്ച ഹൈക്കോടതി കെ.പി.ശങ്കർദാസിലേക്കും എൻ.വിജയകുമാറിലേക്കും അന്വേഷണം എത്താത്തതിൽ എസ്.ഐ.റ്റിയെ വിമർശിച്ചിരുന്നു.ണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണ്ണപ്പാളികൾ കൈമാറിയതിൽ അടക്കം ബോർഡിലെ എല്ലാ അംഗങ്ങൾക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നായിരുന്നു പത്മകുമാറിൻ്റെ മൊഴി.
ഇതോടെ അറസ്റ്റ് ഉറപ്പിച്ച എൻ.വിജയകുമാർ മുൻ‌കൂർ ജാമ്യം തേടി കോടതിയെ സമീപിച്ചിരുന്നു.എന്നാൽ
തിരുവനന്തപുരം ഈഞ്ചയ്ക്കൽ ക്രൈം ബ്രാഞ്ച് ഓഫീസിലെത്തി വിജയകുമാർ കീഴടങ്ങിയതോടെ
SIT അറസ്റ്റ് രേഖപ്പെടുത്തി.സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദ്ദേശിച്ചുവെന്നാണ് വിജയകുമാർ പറഞ്ഞത്.താൻ ഒരു കുറ്റവും ചെയ്തിട്ടില്ല.തീർത്തും നിരപരാധിയാണെന്നും സമ്മർദ്ദം താങ്ങാനാകുന്നില്ലെന്നും വിജയകുമാർ എസ്.ഐ.റ്റിയെ അറിയിച്ചു.കോടതിയില്‍ നല്‍കിയ മുൻകുർ ജാമ്യപേക്ഷ വിജയകുമാർ പിൻവലിക്കുകയും ചെയ്തു.ഡി മണിയുടെ വാദങ്ങൾ പൊളിക്കുന്നതാണ്
വിദേശ വ്യവസായിയുടെ വിശദമായ മൊഴി.പുരാവസ്തുക്കളിൽ താല്പര്യമുള്ളതിനാൽ ഡിണ്ടിഗലിലെ ഡി-മണിയുടെ വീട്ടിലെത്തിയപ്പോഴാണ് അമൂല്യ വസ്തുക്കൾ ചാക്കിൽ കിട്ടിയ നിലയിൽ കണ്ടത്.വിലപേശലിലുള്ള തർക്കം മൂലം അമൂല്യ ശേഖരം കാണാൻ കഴിഞ്ഞില്ലെന്നും കച്ചവടം നടന്നില്ലെന്നുമാണ് പ്രവാസി വ്യവസായിയുടെ മൊഴി.ഡി മണിയുടെ ഡി-ഡയമണ്ട് അല്ലെന്നും ദാവൂദ് മണി എന്നാണെന്നും ലോഹ കച്ചവടക്കാർക്കിടയിൽ മണി അറിയപ്പെടുന്നത് അങ്ങനെയാണെന്നും വ്യവസായി മൊഴി നൽകിയിട്ടുണ്ട്.ഡി- മണിയെ എസ്ഐടി നാളെ ചോദ്യം ചെയ്യും.മറ്റ് മൂന്നു പേരുടെ വിലാസത്തിലാണ് മണി ഫോൺ നമ്പറുകളെടുത്തിട്ടുള്ളത്.ഇവരോടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.അതിനിടെ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി,ഗോവര്‍ധൻ എന്നിവർക്കായി തിരുവനന്തപുരം വിജിലൻസ് കോടതിയിൽ എസ്.ഐ.റ്റി കസ്റ്റഡി അപേക്ഷ നൽകി.നാളെ കൊല്ലം വിജിലൻസ് കോടതി കസ്റ്റഡി
അപേക്ഷ പരിഗണിക്കും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here