തിരുവനന്തപുരം. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിനായുള്ള സിപിഐയുടെ സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന്
തുടങ്ങും. രാവിലെ സംസ്ഥാന സെക്രട്ടറിയേറ്റും ഉച്ചയ്ക്കുശേഷം സംസ്ഥാന എക്സിക്യൂട്ടീവുമാണ് ചേരുന്നത്. ജില്ലകളിൽ നിന്നുള്ള റിപ്പോർട്ട് അടിസ്ഥാനമാക്കിയായിരിക്കും സംസ്ഥാന നേതൃത്വം ഫലം വിലയിരുത്തുക. ഭരണ വിരുദ്ധ വികാരം ഉണ്ടെന്നും ശബരിമല സ്വർണ്ണക്കൊള്ള തിരിച്ചടിയായെന്നുമാണ് സിപിഐ ജില്ലാ കൗൺസിൽ യോഗങ്ങൾ ഉയർന്ന വിമർശനം. വാക്സാമർത്ഥ്യം കൊണ്ട് കണക്കുകൾ നിരത്തി പരാജയം മറച്ചുവെക്കില്ലെന്ന് സംസ്ഥാന നേതൃത്വവും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ സിപിഐ സംസ്ഥാന കൗൺസിലും ചേർന്ന് ഫലം വിലയിരുത്തും
Home News Breaking News തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിനായുള്ള സിപിഐയുടെ സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് തുടങ്ങും





































