കൊച്ചി.ട്രെയിനിൽ നിന്ന് വീണ് കാലറ്റു പോയ സംഭവത്തിൽ യാത്രക്കാരന് നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതി ഉത്തരവ്. മൂന്നുവർഷം നീണ്ട നിയമ പോരാട്ടത്തിന് ഒടുവിലാണ് മാധ്യമപ്രവർത്തകനായ സിദ്ധാർത്ഥ് കെ ഭട്ടതിരി ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് നേടിയത്. സ്വയം വരുത്തിവെച്ച പരിക്കെന്ന് ട്രൈബ്യൂണൽ ഉത്തരവിനെതിരെയായിരുന്നു സിദ്ധാർത്ഥിന്റെ നിയമ പോരാട്ടം.
2022 നവംബർ 19 ആയിരുന്നു മാധ്യമപ്രവർത്തകനായ സിദ്ധാർത്ഥ് ഡൽഹിയിലേക്കുള്ള യാത്രക്കിടെ ഗുജറാത്തിലെ സൂറത്തിൽ വച്ച് അപകടത്തിൽപ്പെടുന്നത്. സിദ്ധാർത്ഥ് സഞ്ചരിച്ച ട്രെയിനിൽ പാൻട്രി ഇല്ലാത്തതിനാൽ ഭക്ഷണം വാങ്ങാനായി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി തിരിച്ചു കയറുന്നതിനിടയിലാണ് നീങ്ങിത്തുടങ്ങിയ ട്രെയിനിൽ നിന്ന് വഴുതി വീണത്. അപകടത്തിൽ സിദ്ധാർത്ഥിന്റെ രണ്ട് കാലും അറ്റു. നഷ്ടപരിഹാരവുമായി റെയിൽവേ ക്ലെയിംസ് ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും സ്വയം വരുത്തിവെച്ച അപകടം എന്നായിരുന്നു മറുപടി. ഇതിനെതിരെയാണ് സിദ്ധാർത്ഥ നിയമ പോരാട്ടം നടത്തി അനുകൂല വിധി നേടിയത്
മനപ്പൂർവമായി വരുത്തിവെച്ച അപകടമല്ലായെന്ന് ഹൈക്കോടതി നിരീക്ഷിച്ചു
മനപ്പൂർവ്വം വരുത്തി വയ്ക്കണമെന്ന് ഉദ്ദേശത്തോടെയല്ല അപകടം നടന്നതെന്നും, നോ ഫോൾട്ട് റൂളിന്റെ സുപ്രീംകോടതിയിലുള്ള മുൻകാല വിധികളും സിദ്ധാർത്ഥിന് അനുകൂല ഉത്തരവ് നേടുന്നതിൽ സഹായകമായി. അപകടത്തെ പിന്നാലെ ഉണ്ടായ ശാരീരിക ബുദ്ധിമുട്ടിനെ തുടർന്ന് മാധ്യമപ്രവർത്തനം ഉപേക്ഷിച്ച് നിലവിൽ പി.എസ്.ഡി പഠനത്തിലാണ് സിദ്ധാർത്ഥ്
































