ദേ…. പിന്നേയും തെറ്റിച്ചു….ദേശീയഗാനം വീണ്ടും തെറ്റിച്ചു പാടി കോണ്‍ഗ്രസ് നേതാക്കള്‍

Advertisement

ദേശീയഗാനം വീണ്ടും തെറ്റിച്ചു പാടി കോണ്‍ഗ്രസ് നേതാക്കള്‍. കെപിസിസി ആസ്ഥാനത്ത് നടന്ന കോണ്‍ഗ്രസ് സ്ഥാപക ദിനാഘോഷ പരിപാടിയിലാണ് നേതാക്കള്‍ ദേശീയഗാനം തെറ്റിച്ചു പാടിയത്. പരസ്യമായി ഇത് രണ്ടാം തവണയാണ് ദേശീയ ഗാനം കോണ്‍ഗ്രസ് നേതാക്കള്‍ തെറ്റായി പാടുന്നത്.
കോണ്‍ഗ്രസിന്റെ 140-ാം വാര്‍ഷിക പരിപാടി നടക്കുന്ന ഇന്ദിരാ ഭവനില്‍ ദേശീയപതാക ഉയര്‍ത്തിയതിന് ശേഷമായിരുന്നു സംഭവം. ‘ജന ഗണ മന അധിനായക ജയഹേ’ എന്ന ആദ്യവരിയില്‍ തന്നെ അമളി പറ്റി. ‘ജന ഗണ മംഗള’ എന്നാണ് നേതാക്കള്‍ പാടിയത്. മുതിര്‍ന്ന നേതാക്കളായ എ കെ ആന്റണി, വി എം സുധീരന്‍, പാലോട് രവി, ദീപാ ദാസ് മുന്‍ഷി എന്നിവരുള്‍പ്പെടെയുള്ളവര്‍ നില്‍ക്കുമ്പോഴാണ് തെറ്റ് ആവര്‍ത്തിച്ചത്. മുന്‍പ് ദേശീയഗാനം തെറ്റിച്ചു പാടി വിവാദത്തില്‍ ആയ പാലോട് രവിയും ചടങ്ങില്‍ ഉണ്ടായിരുന്നു. നേരത്തെ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ നടന്ന സമരാഗ്‌നി യാത്രയുടെ സമാപന സമ്മേളനത്തിലാണ് പാലോട് രവി ദേശീയ ഗാനം തെറ്റായി ആലപിച്ചത്. പിന്നാലെ വലിയ വിമര്‍ശനമാണ് കോണ്‍ഗ്രസ് നേരിട്ടത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here