തിരുവനന്തപുരം. വെള്ളറടയിൽ
ഗൂഗിൾ പേ വഴി പണം നൽകുന്നത് പരാജയപ്പെട്ടതിനാൽ യുവതിയെ രാത്രി
നടുറോട്ടിൽ ഇറക്കി വിട്ട് കണ്ടക്ടർ.വെള്ളറട സ്വദേശി ദിവ്യക്കാണ് ദുരനുഭവം ഉണ്ടായത്. ദിവ്യ കെഎസ്ആർടിസി അധികൃതർക്ക് പരാതി നൽകി.
തിരുവനന്തപുരം കുന്നത്തുകാലിൽ
സ്വകാര്യ ആശുപത്രിയിലെ ലാബ് ടെക്നീഷ്യൻ ആണ് പരാതിക്കാരിയായ ദിവ്യ. ഈ മാസം 26ന് സുഖമില്ലാത്തതിനാൽ ഡ്യൂട്ടി കഴിഞ്ഞ് നേരത്തെ ഇറങ്ങി.രാത്രി 8 45 ന് വെള്ളറട ബസ്സിൽ കയറി.പേഴ്സ് എടുക്കാൻ വിട്ടുപോയതിനാൽ ഗൂഗിൾ പേ വഴി പണം നൽകാൻ ശ്രമിച്ചു. സർവ്വർ ബിസി ആയതിനാൽ ആ ശ്രമം പരാജയപ്പെട്ടു. തുടർന്ന് രാത്രി നടുറോട്ടിൽ ഇറക്കി വിട്ടെന്നാണ് പരാതി.
തന്നെ കാത്തുനിൽക്കുന്ന ഭർത്താവ് ബസ് വെള്ളറടയിൽ എത്തിയാൽ ഉടൻ പണം നൽകുമെന്ന് പറഞ്ഞെങ്കിലും കണ്ടക്ടർ കേട്ടില്ല.വളരെ മോശമായാണ് കണ്ടക്ടർ തന്നോട് പെരുമാറിയതെന്നും യുവതി 24 നോട് പറഞ്ഞു. നിലവിൽ വെള്ളറട ഡിപ്പോയിലെ അധികൃതർക്ക് ദിവ്യ പരാതി നൽകി എന്നാൽ രണ്ടു ദിവസമായിട്ടും ഒരുതരത്തിലുള്ള അന്വേഷണവും ഡിപ്പോ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്നാണ് ദിവ്യയുടെ ആക്ഷേപം.
Home News Breaking News വീണ്ടും KSRTC ജീവനക്കാരുടെ ക്രൂരത,ഗൂഗിൾ പേ വഴി പണം നൽകുന്നത് പരാജയപ്പെട്ടതിനാൽ യുവതിയെ രാത്രി നടുറോഡിൽ...






































