പാലക്കാട്. ചിറ്റൂരു നിന്നും ഇന്നലെ കാണാതായ സുഹാൻ്റെ മുതദ്ദേഹം വീടിനടുത്ത കുളത്തിൽ കണ്ടെത്തി. പ്രദേശത്തെ കുളങ്ങളിൽ രാവിലെയോടെ അഗ്നിരക്ഷാസേനയുടെ തിരച്ചിൽ പുനരാരംഭിച്ചിരുന്നു. കൂടുതൽ മുങ്ങൽ വിദഗ്ധരെ എത്തിച്ചായിരുന്നു ദൗത്യം. ചിറ്റൂർ മേഖലയിൽ പൊലീസിന്റെ തിരച്ചിലും ഊർജിതമായി തുടരുന്നതിനിടെയാണ് മുങ്ങി മരിച്ച നിലയിൽ കുട്ടിയെ കിട്ടിയത്.
ഇന്നലെ രാവിലെ 11 മണിയോടെയാണ് സുഹാനെ കാണാതായത്. തിരച്ചിലിന് ഡോഗ് സ്ക്വാഡ് അടക്കം രംഗത്തിറങ്ങിയിരുന്നു. കുട്ടിയുടെ വീടിന് സമീപത്തായി കുളങ്ങളുള്ളതും ആശങ്കയേറ്റി. ഇന്നലെ തന്നെ കുളങ്ങളിലും സമീപപ്രദേശത്തെ കിണറുകളിലും കുട്ടിക്കായി പരിശോധന നടത്തിയിരുന്നു. നാട്ടുകാരാകെ ഒറ്റക്കെട്ടായി ആറു വയസ്സുകാരന് വേണ്ടിയിട്ടുള്ള തിരച്ചിലിലാണ്. അമ്മ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് കുട്ടി വീട്ടില്‍ നിന്നും ഇറങ്ങിപ്പോയത്. സംസാരശേഷി കുറവുള്ള കുട്ടിയാണ്.ചിറ്റൂര്‍ അമ്പാട്ടുപ്പാളയം എരുമങ്കോട് സ്വദേശി മുഹമ്മദ് അനസ് – തൗഹിത ദമ്പതികളുടെ മകനാണ്. നോയല്‍ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥിയാണ് സുഹാന്‍.
കുട്ടി നടന്ന പോകുമ്പോൾ കുളത്തിൽ വീഴാൻ സാധ്യത ഇല്ല എന്ന്
ചിറ്റൂർ നഗരസഭ അധ്യക്ഷൻ സുമേഷ് അച്ചുതൻ വ്യക്തമായി
ആസ്വഭാവികതയുടെ സാധ്യത കൂടി പരിശോധിക്കും
മേഖലയിൽ സിസിടിവി ഇല്ല
വിശദമായ അന്വേഷണം ഉണ്ടാകും





































