പാറശാല. ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിലെ മുൻ മുഖ്യമന്ത്രി വിഎസിന്റെ ചിത്രം മാറ്റി
പ്രതിഷേധവുമായി സിപിഐഎം
പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റായി കോൺഗ്രസ് പ്രതിനിധി എസ് ഉഷ കുമാരി സത്യപ്രതിജ്ഞത്തിന് തൊട്ടുപിന്നാലെ കോൺഫ്രൻസ് ഹാളിലെ വിഎസ് അച്യുതാനന്ദൻറെ ചിത്രവും ഹാളിന്റെ പേരും യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാറ്റിയെന്നു പരാതി
സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ വിഎസിന്റെ ചിത്രം മാറ്റിയത് ദൃശ്യങ്ങളിൽ വ്യക്തം
വിഎസ് അച്യുതാനന്ദൻ കോൺഫറൻസ് ഹാൾ എന്ന പേര് ചുരുണ്ടിക്കളയുന്ന വീഡിയോ ദൃശ്യങ്ങളും പുറത്ത്
ചിത്രം മാറ്റിയോ എന്നറിയില്ല എന്നും വിഷയം പരിശോധിക്കാമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ് ഉഷ കുമാരി
പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വിഎസ് അച്യുതാനന്ദൻ കോൺഫറൻസ് ഹാൾ ഉദ്ഘാടനം ചെയ്തത് ഇക്കഴിഞ്ഞ ഒക്ടോബറിൽ





































