കൊച്ചി. എറണാകുളം ജില്ലയിലെ ത്രിതല പഞ്ചായത്തുകളിലേക്കുള്ള അധ്യക്ഷ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ അപ്രതീക്ഷിത നീക്കം…20-20 പിന്തുണയോടെ വടവുകോട് പഞ്ചായത്തിൽ യുഡിഎഫ് ഭരണം നേടി..ചേന്ദമംഗലം പഞ്ചായത്തിൽ സിപിഐഎം വിമതന്റെ പിന്തുണയോട് യുഡിഎഫ് ഭരണത്തിലെത്തി..കോറം തികയാത്തത്തിനെ തുടർന്ന് വെങ്ങോല പഞ്ചായത്തിലെ അധ്യക്ഷ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു.
വടവുകോട് – പുത്തൻകുരിശ് പഞ്ചായത്തിലാണ് യുഡിഎഫും 2020 യുമായി അപ്രതീക്ഷിത സഖ്യം രൂപപ്പെട്ടത്.
എൽഡിഎഫിന് 8,യുഡിഎഫിന് 7, 20-20 2 എന്നിങ്ങാനായായിരുന്നു കക്ഷി നില. വോട്ടെടുപ്പിൽ 2 ട്വന്റി ട്വന്റി അംഗങ്ങൾ യുഡിഎഫിനൊപ്പം നിന്നു.ഇതോടെ
UDF ന്റെ റെജി തോമസ് പ്രസിഡന്റായി.
ചേന്ദമംഗലം പഞ്ചായത്തിൽ സിപിഐഎം വിമതന്റെ പിന്തുണയോടെ യുഡിഎഫിന്റെ ഹരിദാസ് പ്രസിഡന്റായി.മുൻ സിപിഐഎം അംഗമായ ഫസൽ റഹ്മാനാണ് യുഡിഎഫിനായി വോട്ട് ചെയ്തത്.ജില്ലയിൽ 4 ഇടങ്ങളിലാണ് ടോസിങ്ങിലൂടെ അധ്യക്ഷനെ തെരെഞ്ഞെടുത്തത്.വടവുകോട് ബ്ലോക്ക് പഞ്ചായത്തിലും പോത്താനിക്കാട് പഞ്ചായത്തിലും എൽ ഡി എഫും പൂതൃക്ക പഞ്ചായത്തിൽ 20-20 ഭരണം നേടി.ഞാറക്കൽ പഞ്ചായത്തിൽ ടോസിങ്ങിൽ യുഡിഎഫ് ഭരണം നേടി.
അവസാന നിമിഷം ധാരണ രൂപപ്പെട്ട കുന്നത്തുനാട്ടിൽ കോൺഗ്രസിന്റെ കുഞ്ഞുമുഹമ്മദ് അധ്യക്ഷനായി..മുസ്‌ലിം ലീഗിന്റെ ശ്യാമള സുരേഷേണ് വൈസ് പ്രസിഡന്റ്..
ജില്ലാ പഞ്ചായത്തിൽ പാമ്പാക്കുട ഡിവിഷനിൽ നിന്നുള്ള കോൺഗ്രസിന്റെ
കെ ജി രാധാകൃഷ്ണനെ എതിരില്ലാതെ തെരെഞ്ഞെടുത്തു.ജില്ലയിൽ ആകെയുള്ള 14 ബ്ലോക്ക് പഞ്ചായത്തുകളിൽ 13 ഇടങ്ങളിൽ യുഡിഎഫും 1 എണ്ണത്തിൽ എൽ ഡി എഫും ഭരണത്തിൽ എത്തി.കോറം തികയാത്തതിനെ തുടർന്ന് വെങ്ങോല പഞ്ചായത്തിലെ അധ്യക്ഷ തെരഞ്ഞെടുപ്പ് മാറ്റി.തിങ്കളാഴ്ച വീണ്ടും ത്വരെഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം.



































