കോട്ടയം. ബിജെപി – യുഡിഎഫ് കൂട്ടുകെട്ടിൽ കുമരകത്ത് എൽഡിഎഫിന് തുടർഭരണം നഷ്ടമായി. സീറ്റുകൾ തുല്യമായതോടെ നടന്ന നറുക്കെടുപ്പിൽ യുഡിഎഫ് സ്വതന്ത്രൻ വിജയിച്ചു. ക്വാറം തയാത്തതിനെ തുടർന്ന് എരുമേലി പഞ്ചായത്തിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് മാറ്റിവെച്ചു.
എട്ടു സീറ്റുകളുടെ വ്യക്തമായ മേൽക്കയിൽ കുമരകം പഞ്ചായത്തിൽ തുടർഭ ഭരണസാധ്യതയുമായാണ് എൽഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ അഞ്ചു സീറ്റുകൾ ഉള്ള യുഡിഎഫിനെ പിന്തുണച്ച് ബിജെപി രംഗത്ത് വന്നതോടെ കളം മാറി. ഇരു പക്ഷത്തും എട്ടുപേർ വന്നതോടെ നറുക്കെടുപ്പിൽ യുഡിഎഫ് സ്വതന്ത്രൻ എ പി ഗോപി പ്രസിഡണ്ടായി. തിരഞ്ഞെടുപ്പിനു മുമ്പുണ്ടാക്കിയ രഹസ്യധാരണയുടെ ബാക്കിപത്രം എന്ന് എൽഡിഎഫിന്റെ ആരോപണം.
ഭരണങ്ങാനം പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെ എൽഡിഎഫ് ഭരണം പിടിച്ചപ്പോൾ, ഭരണകാലത്തും കറുകച്ചാലിലും നറുക്കെടുപ്പ് യുഡിഎഫിനെ തുണച്ചു. 14 സീറ്റുകളുടെ ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം യുഡിഎഫിന് എരുമേലിയിൽ ഉണ്ടായിരുന്നു എങ്കിലും, പ്രസിഡന്റ് സ്ഥാനത്തേക്ക് വേണ്ട പട്ടികവർഗ്ഗ സ്ഥാനാർത്ഥി ജയിക്കാതെ വന്നതോടെ തിരഞ്ഞെടുപ്പിൽ നിന്ന് കോൺഗ്രസ് വിട്ടുനിന്നു. കോറം തിയ്യാതെ വന്നതോടെ തിരഞ്ഞെടുപ്പ് 29 ആം തീയതിയിലേക്ക് മാറ്റി നിശ്ചയിച്ചു. ജില്ലയിലെ തദ്ദേശസ്ഥാപന അധ്യക്ഷ പദവികളിൽ യുഡിഎഫ് വ്യക്തമായ മേൽക്കൈ നേടിയപ്പോൾ, പൂഞ്ഞാർ തെക്കേക്കര, അയ്മനം, കിടങ്ങൂർ പഞ്ചായത്തുകളിൽ ബിജെപി അധികാരത്തിൽ എത്തി



































