തിരുവനന്തപുരം. കിഴക്കേകോട്ടയിൽ കീഴ്ശാന്തി ക്ഷേത്രകിണറിനുള്ളിൽ വീണ് മരിച്ചു. ഒന്നാം പുത്തൻ തെരുവ് സ്വദേശി നവനീതാ (19)ണ് മരിച്ചത്.അഭിഷേകത്തിനായി വെള്ളം കോരുന്നതിനിടക്കാണ് അപകടം സംഭവിച്ചത്
കിഴക്കേകോട്ട ഒന്നാം പുത്തൻ തെരുവിലെ അഗ്നിശ്വര മഹാദേവ ക്ഷേത്രത്തിൽ രാവിലെ 7 മണിയോടെയാണ് അപകടം.
ക്ഷേത്രമേൽശാന്തിയായ
അച്ഛനെ സഹായിക്കാൻ കീഴ്ശാന്തിയായി എത്തിയതാണ് നവനീത്. അഭിഷേകത്തിനായി കിണറിൽ നിന്ന് വെള്ളം കോരുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടൻ ഫയർഫോഴ്സിന് വിവരമറിയിച്ചു. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എത്തുന്നതിനു മുമ്പേ ക്ഷേത്ര ജീവനക്കാരും നാട്ടുകാരും ചേർന്ന് നവനീതിനെ പുറത്തെടുത്തു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണ സംഭവിച്ചു. ജന്നി ബാധിച്ച് കിണറിൽ വീണതാണെന്നാണ് സംശയം.രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിയാണ് നവനീത്.
ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.മൃതദ്ദേഹം നാളെ സംസ്കരിക്കും.
–































