കഴക്കൂട്ടം സി എസ് ഐ സഭയുടെ ക്രിസ്തുമസ് ആഘോഷങ്ങൾ ഒന്നിന് സമാപിക്കും

Advertisement

തിരുവനന്തപുരം: ക്രിസ്തുദേവന്റെ തിരുപിറവിയെ ഓർമപ്പെടുത്തുന്ന ക്രിസ്തുമസ് ആഘോഷങ്ങൾക്ക് കഴക്കൂട്ടം സി എസ് ഐ സഭയിൽ തുടക്കം കുറച്ചു. 24 ന് കഴക്കൂട്ടം ജംഗ്ഷനിൽനിന്ന് ആരംഭിച്ച് നടത്തിയ വർണ്ണശബളമായ കരോൾ ഘോഷയാത്രക്ക് ശേഷം കണ്ണമ്മൂല കേരള ഐക്യ വൈദിക സെമിനാരി പ്രിൻസിപ്പൽ റവ. ഡോ. സി. ഐ. ഡേവിസ് ജോയി ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. ഭവനോത്സവത്തിൽ സി. എസ്. ഐ. കൊല്ലം കൊട്ടാരക്കര മഹായിടവക ബിഷപ്പ് റൈറ്റ്. റവ. ജോസ് ജോർജ് മുഖ്യ അതിഥിയായിരുന്നു. ഈ വർഷം 5000 നക്ഷത്രങ്ങൾ വാനിൽ വിസ്മയ കാഴ്ച നൽകുന്നു. 13 പുൽക്കൂടുകൾ 8 ക്രിസ്തുമസ് ട്രീകൾ നിരവധി പപ്പാമാർ വിശ്രമ ഇടങ്ങൾ ജീവനുള്ള മൃഗങ്ങൾ എന്നിവ ഉൾപ്പെടുത്തിയുള്ള ബേത്‌ലഹേം ഗ്രാമം തുടങ്ങിയ തിരുപിറവിയെ ഓർമിപ്പിക്കുന്ന കാഴ്ചകൾ ഈ വർഷത്തെ ആഘോഷങ്ങൾക്ക് മികവേകുന്നു. എല്ലാദിവസവും വൈകുന്നേരം 7 മുതൽ 10.30 വരെയുള്ള ഈ ആഘോഷങ്ങൾ ജനുവരി 1 വരെ നീണ്ടുനിൽക്കും. പ്രവേശനം സൗജന്യമാണ്‌.
എല്ലാ ദിവസവും വൈകുന്നേരം 7 മുതൽ 9. 30 വരെ കലാപരിപാടികൾ സംഘടിപ്പിക്കും. ഈ പ്രോഗ്രാമുകൾക്ക് സ്ത്രീജനസംഖ്യം, സീനിയർ സിറ്റിസൺ ഫെലോഷിപ്പ്, സൺ‌ഡേ സ്കൂൾ, യുവജനസംഖ്യം, ബാലജനസംഖ്യം എന്നീ സംഘടനകൾ നേതൃത്വം നൽകും. 30ന് ജൂനിയർ ക്വയർ ഫെസ്റ്റ് സംഘടിപ്പിക്കും. 31 ന് നടക്കുന്ന വർഷന്ത്യ ആരാധനയിൽ സഭാ ശുശ്രൂഷകൻ റവ. എ. ആർ നോബിൾ 1 ന് നടക്കുന്ന പുതുവർഷ ആരാധനയിൽ ഡിസ്ട്രിക്ട് ചെയർമാൻ റവ. എസ്. ശോഭനദാസ് എന്നിവർ സന്ദേശം നൽകും.
സ്ത്രീജന സംഖ്യത്തിന്റെ നേതൃത്വത്തിൽ ഫുഡ്‌ ഫെസ്റ്റും സഭയുടെ നേതൃത്വത്തിൽ ലൈവ് ക്രിസ്തുമസ് ട്രീയും ക്രമീകരിച്ചിട്ടുണ്ട്. ക്രിസ്തുമസ് ആഘോഷ പരിപാടികൾക്ക് റൊണാൾഡ് സുമൻ, ജിതിൻ ജോസ്, റൺസി ജെ വിൻസെന്റ്, ജോബിൻ ജോൺ എന്നിവർ കൺവീനർമാരായി പ്രവർത്തിക്കും. ജനുവരി 5 മുതൽ 10 വരെ പ്രാർത്ഥനാ വാരം നടത്തും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here