തിരുവനന്തപുരം. ശബരിമല സ്വര്‍ണ്ണക്കൊള്ളയിലും അന്താരാഷ്ട്ര വിഗ്രഹക്കടത്തിലും നിര്‍ണ്ണായക പങ്കുണ്ടെന്ന് സംശയിക്കുന്ന ഡി.മണിയുടെയും ഇയാളുടെ കൂട്ടാളി ശ്രീകൃഷ്ണന്റെയും വീട്ടിലും ഓഫീസുകളിലും പരിശോധന നടത്തി SIT.
ഇരുവരെയും ചോദ്യം ചെയ്തതിന് പിന്നാലെയാണ് റയ്ഡിലേക്ക് കടന്നത്.
വിദേശ വ്യവസായിയുടെ വെളിപ്പെടുത്തലിൽ 1000 കോടിയുടെ വിഗ്രഹ കടത്തിൽ ഡിമണിക്കും ശ്രീകൃഷ്ണനും പങ്കുണ്ടെന്നായിരുന്നു SIT ക്ക് ലഭിച്ച വിവരം….
ക്രൈംബ്രാഞ്ച് എസ് പി എസ് ശശിധരന്റെ നേതൃത്വത്തിൽ ചെന്നൈയിലും ദിണ്ടിഗലിലും രണ്ട് ടീമായി തിരിഞ്ഞാണ് SIT യുടെ അന്വേഷണം. ഇരുവരെയും പ്രാഥമികമായി ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഭീമണിയുടെ ചെന്നൈയിലെ ഓഫീസിലും ഇരുവരുടെയും ഡിണ്ടികളിലെ വീടുകളിലും എസ്ഐടി പരിശോധന നടത്തുന്നത്.
വിഗ്രഹക്കടത്തിന് ശ്രമിച്ചിട്ടില്ലെന്നാണ് ഇരുവരുടെയും മൊഴി. ശ്രീകൃഷ്ണൻ ഇറിഡിയം തട്ടിപ്പുകേസില്‍ പ്രതിയാണ്..
ഡി മണിക്കും ഉണ്ണികൃഷ്ണൻ പോറ്റിക്കും ഇടയിൽ ഇടനിലക്കാരനായി നിന്നത് ശ്രീകൃഷ്ണൻ ആണെന്നാണ് SIT സംശയിക്കുന്നത്. ഇയാളും ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഇടപാടുകൾ നടത്തിയിട്ടുണ്ടോ എന്നാണ് എസ്ഐടി പരിശോധിക്കുന്നത്. ഇരുവരെയും വിശദമായി ചോദ്യംചെയ്യാൻ കസ്റ്റഡിയിലേക്കും അന്വേഷണസംഘം കടന്നേക്കും. ശബരിമലയിലെ സ്വർണ്ണക്കടത്തുമായി ഇവരെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകൾ ഇതുവരെയും കണ്ടെത്താനായിട്ടില്ല.. എന്നാൽ ഇരുവർക്കും വിഗ്രഹ കടത്തുമായി ബന്ധമുണ്ടെന്ന് തന്നെയാണ് എസ്ഐടി ഉറപ്പിക്കുന്നത്. തെളിവുകൾ കണ്ടെത്താനായി കർണാടകയിലും ചെന്നൈയിലും ഇരുവരെയും കേന്ദ്രീകരിച്ചുള്ള അന്വേഷണം എസ്ഐടി ഊർജ്ജിതമാക്കി. ഡി
ബാലമുരുകനെന്ന ഡി മണിയും കൂട്ടരും
ശബരിമലയിലെ 4 പഞ്ചലോഹ വിഗ്രഹങ്ങൾ ഉൾപ്പെടെ ആയിരം കോടി രൂപയുടെ കവര്‍ച്ചയാണ് കേരളത്തില്‍ നടത്തിയെന്നാണ് വിദേശ വ്യവസായിയുടെ മൊഴി. ഡി മണിയും കൂട്ടരും ലക്ഷ്യമിട്ടതെന്നും ശബരിമലയ്ക്ക് പുറമെ പത്മനാഭ സ്വാമി ക്ഷേത്രവും ഇവര്‍ ലക്ഷ്യമിട്ടിരുന്നു. ചെന്നൈയിൽ വജ്രവ്യാപാരി ആണെങ്കിലും രാജ്യാന്തര പുരാവസ്തുക്കടത്ത് സംഘവുമായി ഡി മണിക്ക് ബന്ധമുണ്ടെന്ന ചില സൂചനകളും എസ്ഐ ടിക്ക് ലഭിച്ചിട്ടുണ്ട്..





































