തിരുവനന്തപുരം. വിനോദസഞ്ചാര കേന്ദ്രമായ തിരുവനന്തപുരം നെയ്യാർ ഡാമിൽ സംസ്ഥാന സർക്കാർ ആദ്യമായി ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിക്കുന്നു.
നെയ്യാർ ജിംഗിൾ ഫീയേസ്റ്റ എന്ന പത്ത് ദിവസം നീണ്ട് നിൽക്കുന്ന ആഘോഷ പരിപാടിയിൽ ന്യൂ ഇയർ രാവ് ഗംഭീരമായി കൊണ്ടാടാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്..വൈദ്യുതി ദീപാലാംകൃതമായ നെയ്യാറും, പുൽക്കൂടും , കുടുംബശ്രീ ഭക്ഷ്യമേളയും , ഗെയിം സോണും, എല്ലാം സഞ്ചാരികൾക്ക് വേറിട്ട അനുഭവം സമ്മാനിക്കും.
പതിവായി ഓണാഘോഷങ്ങൾക്കു മാത്രം അണിഞ്ഞൊരുങ്ങാറുള്ള നെയ്യാർ ഇത്തവണ
പതിവ് തെറ്റിച്ചു..മഞ്ഞുപെയ്യുന്ന ഡിസംബറിൽ ദീപാലങ്കൃതമായ ഉദ്യാനവും, പുൽക്കൂടുകളും നക്ഷത്രങ്ങളും ഒക്കെ നെയ്യാറിൽ പുതുമ..
ക്രിസ്മസ് പുതുവത്സരാഘോഷങ്ങളിൽ ആറാടുകയാണ് നെയ്യാർ ഡാം..
നെയ്യാർ ഡാമിന് മൂന്നു കിലോമീറ്റർ ചുറ്റളവിൽ പുൽക്കൂടുകളും നക്ഷത്ര ദീപാലങ്കാരങ്ങളും കണ്ണഞ്ചിപ്പിക്കുന്നു..
ഭക്ഷ്യ മേള, വിവിധ വ്യാപാര സ്റ്റാളുകൾ, പുൽക്കൂടു മത്സരം, കരോൾ ഗാന മത്സരം,ദിവസവും വിവിധ സ്റ്റേജ് കലാ പരിപാടികൾ എന്നിവ ആഘോഷത്തിന് നിറപ്പകിട്ടേകും..
പുതുവത്സര ദിനമായ ജനുവരി ഒന്നുവരെ ആഘോഷ പരിപാടികൾ നീണ്ടുനിൽക്കും..
നഗരത്തിലെ തിരക്കിൽ നിന്ന് മാറി, കുടുംബമായും സുഹൃത്തുക്കളുമായും ഒക്കെ ആഘോഷിക്കാൻ പറ്റിയ വെൈബ് സെറ്റ് എന്ന് ജനങ്ങൾ..




































