തിരുവനന്തപുരം. ശബരിമല സ്വർണ്ണക്കൊള്ള, മുൻകൂർ ജാമ്യം തേടി കെ.പി ശങ്കർദാസും എൻ.വിജയകുമാറും
ഇരുവരും കൊല്ലം വിജിലൻസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചു.
എ.പത്മകുമാർ പ്രസിഡൻ്റായിരുന്ന
ബോർഡിൽ ഇരുവരും അംഗങ്ങളായിരുന്നു
കേസിൽ ബോർഡിലെ എല്ലാ അംഗങ്ങൾക്കും തുല്യഉത്തരവാദിത്തം ഉണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു
ശങ്കർദാസിലേക്കും വിജയകുമാറിലേക്കും അന്വേഷണം
എത്താത്തതിൽ എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചിരുന്നു
അറസ്റ്റിന് സാധ്യത തെളിഞ്ഞതോടെയാണ് ഇരുവരുടെയും
മുൻകൂർ ജാമ്യ നീക്കം.

അതിനിടെ ഉണ്ണികൃഷ്ണൻ പോറ്റിയെയും, സുധീഷ് കുമാറിനെയും എസ് ഐ ടി വീണ്ടും ചോദ്യം ചെയ്തു
ഗോവർദ്ധൻ്റെയും , പങ്കജ് ദണ്ഡാരിയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യ.
സ്വർണ്ണക്കടത്തിന് പിന്നിലെ മറ്റുള്ളവരുടെ വിവരങ്ങളാണ് ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് തേടിയത്
തിരുവനന്തപുരം ജയിൽ എത്തിയായിരുന്നു എസ് ഐ ടി യുടെ ചോദ്യം ചെയ്യൽ.




































