മണ്ഡലപൂജയ്ക്ക് രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ ശബരിമലയിൽ വൻ ഭക്തജന തിരക്ക് . ഇന്നലെ ദർശനത്തിനെത്തിയത് 96,668 തീർത്ഥാടകർ. മണ്ഡലപൂജയോടനുബന്ധിച്ച് ശബരിമല ദർശനത്തിനു നിയന്ത്രണം ഏർപ്പെടുത്തി. തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തുന്ന ഡിസംബർ 26ന് 30,000 പേരെയും മണ്ഡലപൂജ നടക്കുന്ന 27ന് 35,000 പേരെയും മാത്രമാകും വെർച്വൽ ക്യൂ വഴി അനുവദിക്കുക. രണ്ടുദിവസങ്ങളിലും സ്‌പോട്ട് ബുക്കിംഗ് 2000 ആയി നിജപ്പെടുത്തി. 26ന് രാവിലെ 9 മണിക്കുശേഷം നിലയ്ക്കൽനിന്നും,10 മണിക്കുശേഷം പമ്പയിൽ നിന്നും ഭക്തരെ സന്നിധാനത്തേക്കു വിടില്ല. തങ്കയങ്കി ഘോഷയാത്ര 26ന് ഉച്ചയ്ക്ക് 1.30ന് പമ്പയിലും ദീപാരാധനയ്ക്കു മുമ്പു സന്നിധാനത്തും എത്തും. ഘോഷയാത്ര ശരംകുത്തിയിലെത്തിയശേഷമായിരിക്കും ഭക്തരെ പമ്പയിൽ നിന്നു കടത്തിവിടുക.
തങ്കയങ്കി ചാർത്തിയാണ് 26ന് ദീപാരാധാന. 27 ന് രാവിലെ 10.10 നും 11.30 നും ഇടയിലാണ് മണ്ഡല പൂജ.





































