തിരുവനന്തപുരം. കടയ്ക്കാവൂർ വക്കം റെയിൽവേ സ്റ്റേഷന് സമീപം വന്ദേ ഭാരത് ട്രെയിന് മുന്നിൽ ഓട്ടോ ഓടിച്ചു കയറ്റി യുവാവിൻറെ പരാക്രമം.
അപകടത്തിൽ ഓട്ടോ ഓടിച്ചിരുന്ന കല്ലമ്പലം സ്വദേശി സുധി അത്ഭുതകരമായ രക്ഷപ്പെട്ടു. കൊല്ലത്തു നിന്നും തിരുവനന്തപുരത്തേക്ക് പോയ വന്ദേ ഭാരത് ട്രെയിനിനു മുന്നിലാണ് ഓട്ടോറിക്ഷ ഓടിച്ചു കയറ്റിയത്. റെയിൽവേയുടെ നിർമ്മാണ പ്രവർത്തനത്തിനായി പ്ലാറ്റ്ഫോമിന് സമീപത്ത് റോഡ് നിർമ്മിച്ചിരുന്നു. ഇതുവഴിയാണ് ഓട്ടോ ഓടിച്ച് കയറ്റുകയും അപകടം ഉണ്ടാവുകയും ചെയ്തത്. യുവാവ് മദ്യലഹരിയിൽ ആയിരുന്നു എന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ റെയിൽവേ പോലീസ് വിശദമായ അന്വേഷണം തുടങ്ങി. അപകടമുണ്ടാക്കിയ ഓട്ടോ ഡ്രൈവറെ റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തു





































