തിരുവനന്തപുരം. 24 ലക്ഷത്തിലധികം പേരെ ഒഴിവാക്കി സംസ്ഥാനത്തെ എസ്.ഐ.ആർ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ഇലക്ഷൻ കമ്മീഷൻ വെബ്സൈറ്റ് വഴി കരട് പട്ടികയിൽ പേരുണ്ടോ എന്ന് വോട്ടർമാർക്ക് പരിശോധിക്കാം. കരട് പട്ടികയിൽ പേരില്ലാത്തവർക്ക് ആക്ഷേപങ്ങളും പരാതികളും ഇന്ന് മുതൽ തന്നെ സമർപ്പിക്കാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ അറിയിച്ചു
2025 ഒക്ടോബറിലെ വോട്ടർ പട്ടികയിലുണ്ടായിരുന്ന 2.78 കോടി പേർ.. SIR എന്യൂമറേഷൻ പൂർത്തിയായപ്പോൾ 24.08 ലക്ഷം വോട്ടർമാർ പട്ടികയിൽ നിന്നും പുറത്തായതായി.. ബാക്കി 2,54,42,352 വോട്ടർമാർ പട്ടികയിൽ ഇടം നേടി. ഒഴിവാക്കിയതിൽ 6.49 ലക്ഷം- മരിച്ചവരുടെ പട്ടികയിലും,
6.45 ലക്ഷം പേർ കണ്ടെത്താൻ കഴിയാത്തവർ എന്ന വിഭാഗത്തിലും,
8.16 ലക്ഷം പേർ താമസം മാറിയവർ എന്ന വിഭാഗത്തിലും ഉൾപ്പെട്ടു.. കൂടാതെ 1.36 ലക്ഷം ഒന്നിൽ കൂടുതൽ തവണ പേര് ഉള്ളവരും, ഫോം കൈപ്പറ്റാത്ത മറ്റുള്ളവർ എന്ന വിഭാഗത്തിൽ
1.60 ലക്ഷം പേരെയും ഒഴിവാക്കി.. പരാതികൾ ജനുവരി 22 വരെ സമർപ്പിക്കാം
തീയതി നീട്ടണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി നൽകിയ കത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി..
കരട് പട്ടികയുടെ കോപ്പി ജില്ലാ കളക്ട്രേറ്റുകൾ മുഖേനെ വിവിധ രാഷ്ട്രീയ പാർട്ടികൾക്കും കൈമാറി..
പൊതുജനങ്ങൾക്ക് വെബ്സൈറ്റിൽ പ്രവേശിച്ച്, നിയോജക മണ്ഡലം, ബൂത്ത് അടിസ്ഥാനത്തിലോ, എപിക് നമ്പർ നൽകിയോ പരിശോധിക്കാവുന്നതാണ്. ബൂത്ത് തലത്തിൽ പട്ടികയുടെ പി.ഡി.എഫ് ഡൗൺലോഡ് ചെയ്തും പരിശോധിക്കാം.ഫെബ്രുവരി 21നാണ് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നത്
Home News Breaking News 24 ലക്ഷത്തിലധികം പേരെ ഒഴിവാക്കി സംസ്ഥാനത്തെ എസ്.ഐ.ആർ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു





































