കൊച്ചി. സർക്കാരുമായി പൂർണ്ണമായും നിസ്സഹകരിക്കാൻ കേരള ഫിലിം ചേംബർ. സർക്കാരിന് കീഴിലുള്ള തിയേറ്ററുകളിലേക്ക് ജനുവരി മുതൽ സിനിമകൾ നൽകില്ല. ഇന്ന് കൊച്ചിയിൽ ചേർന്ന ഫിലിം ചേംബർ ഭരണസമിതി യോഗത്തിലാണ് തീരുമാനം. സിനിമയ്ക്ക് വേണ്ടി ഒന്നും ചെയ്യാത്ത സർക്കാരാണെന്ന് ഫിലിം ചേംബർ പ്രസിഡൻറ് അനിൽ തോമസ് ആരോപിച്ചു
സിനിമയ്ക്ക് നൽകുന്ന ഇരട്ട നികുതിയിൽ തട്ടിയാണ് വീണ്ടും കേരള ഫിലിം ചേംബർ ഇടയുന്നത്. വർഷങ്ങളായി ജിഎസ്ടിക്ക് പുറമേ നൽകുന്ന വിനോദ നികുതി ഒഴിവാക്കണമെന്ന കാര്യം സർക്കാറിനോട് ആവശ്യപ്പെടുകയാണ്. സിനിമ കോൺക്ലേവിന് ശേഷം തീരുമാനം ഉണ്ടാകുമെന്നതാണ് മന്ത്രി തലത്തിൽ ഉറപ്പു നൽകിയത്. എന്നാൽ ഇപ്പോഴും സർക്കാർ ഒളിച്ചു കളിക്കുന്നു. ജനുവരി മുതൽ കെഎസ്എഫ്ഡിസി തിയേറ്ററുകൾക്ക് സിനിമ നൽകില്ലെന്ന് ഫിലിം ചേംബർ
ഇത് ആദ്യഘട്ടമുള്ള സൂചന സമരം എന്നും തീരുമാനം ഉണ്ടായില്ലെങ്കിൽ പണിമുടക്കിലേക്ക് പോകുമെന്നും ഇവർ വ്യക്തമാക്കുന്നു. ഈ നിസ്സഹകരണത്തോടുള്ള സർക്കാറിന്റെ സമീപനം നിർണായകമാകും.
Home News Breaking News സർക്കാരിന് കീഴിലുള്ള തിയേറ്ററുകളിലേക്ക് ജനുവരി മുതൽ കേരള ഫിലിം ചേംബർ സിനിമകൾ നൽകില്ല





































