പത്തനംതിട്ട. മാത്തൂർ ക്ഷേത്രത്തിനടുത്ത് അച്ചൻകോവിലാറ്റിൽ വീണ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. 23 വയസ്സുകാരൻ അശ്വിൻ്റെ മൃതദേഹമാണ് ഫയർഫോഴ്സും സ്കൂബ സംഘവും നടത്തിയ തിരച്ചിൽ കണ്ടെത്തിയത്.
കൈപ്പട്ടൂർ സ്വദേശി ഗോപകുമാറിന്റെ മകനാണ് അശ്വിൻ. ഇന്നലെ വൈകിട്ട് അഞ്ചരയോടെ ആയിരുന്നു അശ്വിൻ വെള്ളത്തിൽ വീണ് കാണാതായത്. വെള്ളത്തിൽ ഇറങ്ങിയ സഹോദരനെ രക്ഷിക്കാൻ ഇറങ്ങിയപ്പോൾ ആയിരുന്നു അശ്വിവിന് അപകടം സംഭവിച്ചത്. മൃതദേഹം പത്തനംതിട്ട സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി.




































