കൊച്ചി.എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ ദുർഗാമിയുടെ ആരോഗ്യനില തൃപ്തികരം. ആശങ്കകൾ ഇല്ലന്നും, 72 മണിക്കൂർ നിർണായകമാണെന്നും ആശുപത്രി സൂപ്രണ്ട് ഷാഹിർഷാ പറഞ്ഞു.
മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം ഇടവട്ടം ചിറക്കൽ സ്വദേശി ഷിബുവിന്റെ ഹൃദയമാണ് നേപ്പാൾ സ്വദേശിക്ക് വെച്ചുപിടിപ്പിച്ചത്.
നിലവിൽ തീവ്രപരിചരണ വിഭാഗത്തിലാണ് ദുർഗ ഉള്ളത്. നീരിക്ഷണത്തിന് ശേഷം മുറിയിലേക്ക് മാറ്റും. വിദഗ്ധരായ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് ദുർഗ. ആരോഗ്യനില തൃപ്തികരമാണ്. എന്നാൽ 72 മണിക്കൂർ നിർണായകമാണ്. സങ്കീർണതകൾ സ്വഭാവികമാണെന്നും മറികടക്കാൻ മുൻകരുതൽ എടുത്തിട്ടുണ്ട് ആശങ്കയില്ല എന്നും ആശുപത്രി സൂപ്രണ്ട് ഷാഹിർഷാ പറഞ്ഞു.
ഇന്നലെ ഞാൻ നേപ്പാൾ സ്വദേശിയായ ദുർഗ കാമിക്ക് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത്. രാജ്യത്ത് ഒരു സർക്കാർ ആശുപത്രിയിൽ നടക്കുന്ന ആദ്യത്തെ ഹൃദയമാറ്റിവെയ്ക്കൽ ശസ്ത്രക്രിയ കൂടിയായിരുന്നു ദുർഗയുടേത്. മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം ഇടവട്ടം ചിറക്കൽ സ്വദേശി ഷിബുവിന്റെ ഹൃദയമാണ് നേപ്പാൽ സ്വദേശിക്ക് വെച്ചുപിടിപ്പിച്ചത്.
Home News Breaking News എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ ദുർഗാമിയുടെ ആരോഗ്യനില തൃപ്തികരം





































